|
|
|
|
|
| ഇറാനെതിരേ ആക്രമണം കടുപ്പിക്കും; ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് |
|
ഇസ്രായേലിനും അമേരിക്കക്കും എതിരായ എല്ലാ സുരക്ഷാ ഭീഷണികളും നീക്കം ചെയ്യും. അതുവരെ, ഇറാന്‍ ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം. |
|
Full Story
|
|
|
|
|
|
|
| ട്വന്റി 20 സ്ഥാനാര്‍ഥി വീണാ നായര്‍ക്കു വോട്ടില്ല; ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല |
ഏറ്റുമാനൂരില്‍ ട്വന്റി - 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വീണാ നായര്‍ക്ക് വോട്ടില്ല. എന്‍ഡിഎ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും.മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീണ നായര്‍ പ്രതികരിച്ചു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞു. പാര്‍ട്ടി ഉടന്‍ തന്നെ പേര് പ്രഖ്യാപിക്കും. പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായിരുന്ന ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. വോട്ടില്ലാത്തതിനാല്‍ പെരുമ്പാവൂരില്‍ മത്സരിക്കാന്‍ അയോഗ്യതയായി. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയയെ പെരുമ്പാവൂരില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായാണ് ട്വന്റി 20 ഇറക്കിയത്. വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോയത് എങ്ങനെ എന്ന് അറിയില്ല. പരാതി ഇതിനോടകം നല്‍കി കഴിഞ്ഞിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ ഗോവിന്ദനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി |
|
തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ലമെന്ററി സ്ഥാനത്തിനു വേണ്ടി യുഡിഎഫിന്റെ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്നും രാഗേഷ് ആരോപിച്ചു.
പാര്‍ലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടില്‍ ഗോവിന്ദന്‍ വീണു. പാര്‍ലമെന്ററി സ്ഥാനത്തേക്കാള്‍ വലുത് പാര്‍ട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്കു പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി കെ ഗോവിന്ദനെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഗേഷ് ആരോപിച്ചു. |
|
Full Story
|
|
|
|
|
|
|
| പാലായില്‍ ജോസ് കെ. മാണി; ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍; 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം |
|
12 സീറ്റുകളില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി പാലായില്‍, സിറ്റിങ്ങ് എം.എല്‍ എമാരായ റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും മത്സരിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായില്‍ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനില്‍ക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി പാലായില്‍ വീണ്ടും പോരിനിറങ്ങുകയാണ്.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറിലും ജോബ് മൈക്കിള്‍ ചങ്ങനാശേരിയിലും, ഡോ. എന്‍.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായണ്‍ റാന്നിയിലും വീണ്ടും മത്സരിക്കും കേരളാ കോണ്‍ഗ്രസിന്റെ കളിത്തൊട്ടിലായ കടുത്തുരുത്തിയില്‍ നിര്‍മ്മലാ ജിമ്മിയാണ് |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു |
|
കേരളത്തില്‍ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു . 5,500 കോടിയിലധികം രൂപ ചെലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍.) കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിന്‍ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിങ് സോളര്‍ പദ്ധതിക്കും തറക്കല്ലിട്ടു.
ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരുപാട് വേദിയില്‍ ഇരിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ ലഭിക്കുന്നത് ഇത് ആദ്യമായാണ്. |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു |
|
കേരളത്തിലെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ മാര്‍ച്ച് 9ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെന്തക്കോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ (SCCC) നേരിടുന്ന വിവിധ വിഷയങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ് സിന്‍ഹ, ടി.വി. അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
പെന്തക്കോസ്ത് സഭാംഗങ്ങളെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് |
|
Full Story
|
|
|
|
|
|
|
| നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും; വി ഡി സതീശന്‍ |
|
ഒരു നിയോ കേരള മോഡല്‍ ഉണ്ടാക്കും അതാണ് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന വാക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും. ഈ സര്‍ക്കാര്‍ എവിടെയെല്ലാം പരാജയപ്പെട്ടോ അവിടെയെല്ലാം നമ്മള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തും. ഇന്ത്യയില്‍ ഒരു പ്രസ്ഥാനവും ചെയ്യാത്ത തയ്യാറെടുപ്പിലൂടെയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേരളത്തിന് ഒരു മാറ്റം ഉണ്ടാകണം. വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി അനുയോജ്യമാകുന്ന തരത്തില്‍ കേരളത്തെ രാജ്യത്തിന്റെ നെറുകൈയ്യില്‍ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിനിടെ വി ഡി സതീശന്‍ പറഞ്ഞു.
വിദ്യാഭ്യാസ - ആരോഗ്യ മേഖലകളില്‍ മാറ്റം ഉണ്ടാകുന്ന പദ്ധതികളാണ് യുഡിഎഫിനുള്ളത്. അത് നടപ്പാക്കും. |
|
Full Story
|
|
|
|
|
|
|
| പി.കെ ശശി പുറത്തായതോടെ സ്ത്രീകള്‍ക്ക് ഭയമില്ലാതെ കടന്നുവരാം: ഏരിയാ സെക്രട്ടറി |
|
പി കെ ശശി പുറത്തായതോടെ മണ്ണാര്‍ക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഇനി സ്ത്രീകള്‍ക്ക് ഭയമില്ലാതെയും ധൈര്യസമേതവും കടന്നുവരാമെന്ന് ഏരിയാ സെക്രട്ടറി എന്‍ കെ നാരായണന്‍കുട്ടി. മുന്‍കാലത്തെ മോശം അനുഭവങ്ങള്‍ കാരണവും പി കെ ശശി എന്ന വ്യക്തിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടും മാന്യമായ കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ഈ ഓഫീസിലേക്ക് വരാന്‍ ഭയപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ലോക്കല്‍ കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വനിതകള്‍ പോലും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി പരിപാടികള്‍ക്ക് പോകാന്‍ മടിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ഭയം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലാളനയും പിന്തുണയും പ്രോത്സാഹനവും ലഭിച്ച |
|
Full Story
|
|
|
|
| |