Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
രാഷ്ട്രീയ വിചാരം
  12-01-2024
പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് ശ്രീരാമനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി
ദൈവിക സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് അദ്ദേഹം പറഞ്ഞു. 'രാഷ്ട്രധര്‍മ' എന്ന മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ പ്രതിനിധായാണെന്നും അദ്വാനി പറയുന്നു. 1990 സെപ്റ്റംബര്‍ 25ന് വിവാദമായ 'രഥയാത്ര'യ്ക്ക് നേതൃത്വം നല്‍കിയത് അദ്വാനിയായിരുന്നു. യാത്രയ്‌ക്കൊടുവില്‍ 1992 ഡിസംബര്‍ 6നാണ് ബാബറി മസ്ജിദ് തകര്‍ത്തത്. മസ്ജിദ് തകര്‍ക്കുന്ന സമയത്ത് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അയോധ്യയിലുണ്ടായിരുന്നു.

''അക്കാലത്ത് ഒരു ദിവസം അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിധി തീരുമാനിച്ചതായി എനിക്ക് തോന്നി.'രഥയാത്ര' തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര
Full Story
  11-01-2024
ശ്രീരാമന്‍ ബിജെപിക്കൊപ്പമല്ല; ഗാന്ധിജി മരിച്ചുവീണ ഇടനാഴിയിലാണ് ഞങ്ങളുടെ രാമന്‍ നില്‍ക്കുന്നത്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
അയോധ്യ വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അയോധ്യ വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാട് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്. ക്ഷണം ലഭിച്ച നേതാക്കള്‍ പാര്‍ട്ടിയുമായി ആലോചിച്ചു. അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്.
എന്‍എസ്എസിന് അവരുടെ അഭിപ്രായം പറയാം. ഞങ്ങളുടെ അഭിപ്രായം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയമായ തീരുമാനമാണ്. രാമന്‍ ബിജെപിക്കൊപ്പമല്ല. 'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ഇന്ത്യയിലെ എല്ലാ ഹിന്ദുമത
Full Story
  10-01-2024
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു; ക്ഷണം നിരസിച്ചു
ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ചടങ്ങ് ആര്‍എസ്എസ്-ബിജെപി പരിപാടിയെന്ന് കോണ്‍ഗ്രസ്. സോണിയ? ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. കോണ്‍?ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ടായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യകത്മാക്കി. പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് വിമര്‍ശനം. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോണ്‍?ഗ്രസ്. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാം ചടങ്ങ്.
Full Story
  10-01-2024
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണം, അത് ഓരോ ഈശ്വര വിശ്വാസിയുടെയും കടമയാണ് - നായര്‍ സര്‍വീസ് സൊസൈറ്റി
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് എന്‍എസ്എസ്. പങ്കെടുക്കേണ്ടത് ഓരോ ഈശ്വര വിശ്വാസിയുടെയും കടമയാണ്. പങ്കെടുക്കുന്നതിന് ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ലെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ബഹിഷ്‌കരിക്കുന്നവര്‍ ഈശ്വരനിനെയാണ് നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല എന്‍എസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോട് സഹകരിച്ചിരുന്നു എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

എന്‍എസ്എസ് നിലപാടിനെ കെ സുരേന്ദ്രന്‍ അഭിനന്ദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എന്‍എസ്എസിനെ അഭിനന്ദിച്ച്
Full Story
  08-01-2024
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് നരേന്ദ്രമോദി വരുമെന്നു സൂചന: മോദിയെ വരവേല്‍ക്കാന്‍ തൃശൂരില്‍ വീണ്ടും ഒരുക്കം
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തുമെന്നു സൂചന. ജനുവരി 17 ന് ഗുരുവായൂരിലാണ് വിവാഹ ചടങ്ങ്. നേരത്തെ സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
അതേസമയം, മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. നിലവില്‍ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത്
Full Story
  22-12-2023
സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ 13 ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവ്
തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ യു ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്. സാക്ഷി മൊഴികളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി, തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചു. തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വി രജനീഷാണ് വിധി പറഞ്ഞത്. 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്.

2008 ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം. ബിജുവിനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജൂലായ് 2ന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരികയായിരുന്ന ബിജുവിനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍
Full Story
  20-12-2023
അടിക്കാന്‍ വന്നാല്‍ പുറം കാണിച്ച് നില്‍ക്കില്ല; അടിച്ചാല്‍ കൊല്ലത്തും കിട്ടുമെന്നത് എല്ലാവര്‍ക്കും ബാധകമെന്ന് ഇ.പി ജയരാജന്‍
എണ്ണി എണ്ണി അടിക്കാന്‍ വന്നാല്‍ എല്ലാവരും പുറം കാണിച്ച് നില്‍ക്കില്ല. അടിച്ചാല്‍ കൊല്ലത്തും കിട്ടുമെന്നത് എല്ലാവര്‍ക്കും ബാധകമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പറഞ്ഞു.

''സതീശന്‍ പത്രസമ്മേളനം നടത്തി എണ്ണി എണ്ണി തിരിച്ചടിക്കാന്‍ പുറപ്പെടുമ്പോള്‍ സതീശാ എണ്ണി എണ്ണി കണക്കു തീര്‍ക്കാന്‍ മറുഭാഗവുമുണ്ടാകും, നോക്കിക്കോ. അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് ഇരിക്കുന്ന സ്ഥാനത്തെ കുറിച്ചാലോചിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങള്‍ അടിക്കാന്‍ വരുമ്പോള്‍ എല്ലാവരും പുറംകാണിച്ചു തരുമെന്ന് ധരിക്കേണ്ട. ആ പ്രഖ്യാപനം തന്നെ സംഘര്‍ഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്ന് മനസ്സിലാക്കി പിന്തിരിയുക''- ഇ പി ജയരാജന്‍ പറഞ്
Full Story
  20-12-2023
യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയവര്‍ക്കെതിരേ നടപടി ഇല്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
കല്യാശ്ശേരി മുതല്‍ കൊല്ലം വരെ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കണം. ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കില്‍, തിരിച്ചടിക്കും. കല്യാശ്ശേരി മുതല്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയവരുടെ പേരുകള്‍ തങ്ങളുടെ പക്കലുണ്ട്. നടപടിയെടുത്തില്ലെങ്കില്‍, കല്യാശ്ശേരിയില്‍ നിന്ന് തന്നെ ഞങ്ങള്‍ തുടങ്ങും. - പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ എണ്ണി എണ്ണി തിരിച്ചടിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
എല്ലാത്തിനും ഒരു പരിധിയുണ്ട്. എറിയുന്ന ഒരു കടലാസു പോലും ചുരുട്ടിയെറിയരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്നത്
Full Story
[2][3][4][5][6]
 
-->




 
Close Window