Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
രാഷ്ട്രീയ വിചാരം
  15-03-2023
'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്'- നമന്ത്രി റിയാസ് നിയമസഭയില്‍
പോത്തന്‍കോടിന് സമീപം ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാല്‍ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മൂക്കിനു താഴെ സ്ത്രീകള്‍ക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. തുടര്‍ന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കര്‍ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ
Full Story
  07-03-2023
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി 9 മണിക്കൂര്‍ ചോദ്യം ചെയ്തു: ലൈഫ് മിഷന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ കത്ത്
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി. ഇന്ന് ഒന്‍പത് മണിക്കൂറിലധികം നേരമാണ് സി എം രവീന്ദ്രന്റെ ഇ ഡി ചോദ്യം ചെയ്തത്. രാവിലെ 9.30നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
അതേസമയം ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ലൈഫ് മിഷന് ഇ ഡി് കത്ത് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നത്
Full Story
  25-02-2023
ഈ അവസ്ഥയിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പോര് തുടരുന്നു: നേതൃത്വത്തിന് എതിരേ കൊടിക്കുന്നിലിന്റെ പരാതി
കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നല്‍കി കൊടിക്കുന്നില്‍ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതില്‍ പരാതിയുണ്ട്. സംവരണം വഴിയാണ് കൂടുതല്‍പേരെ ഉള്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. കൂടിയാലോചനകള്‍ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല.


സംവരണം വഴിയാണ് കൂടുതല്‍ പേരെ ഉള്‍പെടുത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വിഷയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നല്‍കി. ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കി.

കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താന്‍ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകള്‍ക്ക് പിന്നാലെ കൂടുതല്‍
Full Story
  23-02-2023
ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടേത് ആക്കിയ പ്രബന്ധം: ചിന്തയുടെ പ്രബന്ധത്തില്‍ വീഴ്ചയില്ലെന്ന് വിശദീകരണം
ഡോ.ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തില്‍ വീഴ്ചയില്ലെന്ന് ഗൈഡ് കേരള സര്‍വകലാശാല വിസിക്ക് വിശദീകരണം നല്‍കി. പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം പൂര്‍ണ്ണമായും പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും അതില്‍ വീഴ്ച്ചയൊന്നും ഇല്ലെന്നും മുന്‍ പിവിസി ഡോ. പി.പി അജയകുമാര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

ചങ്ങമ്പുഴയുടെ പ്രശസ്തമായ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് ചിന്തയുടെ പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് നോട്ടപ്പിശകാണെന്നും പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാര്‍ വിസിക്ക് നല്‍കിയ മറുപടിയിലും ആവര്‍ത്തിച്ചു. പ്രബന്ധം പല ലേഖനങ്ങളില്‍നിന്നും കോപ്പിയടിച്ചതാണെന്നും
Full Story
  23-02-2023
ലൈഫ് മിഷന്‍ കോഴക്കേസ്: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേന്ദ്ര ഏജന്‍സി നോട്ടീസ്
ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള, പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളില്‍ സിഎം രവീന്ദ്രന്റെ കാര്യം പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍
Full Story
  14-02-2023
ത്രിപുരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു: ത്രിപുരയിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്
ത്രിപുരയിലെ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു. 60 നിയമ സഭാ സീറ്റുകള്‍ ഉള്ള ത്രിപുര നിയമസഭയിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശകരമായ കോട്ടി കലാശം ഇത്തവണ ഒഴിവാക്കി.
പ്രചാരണം പൂര്‍ത്തിയാക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ആത്മ വിശ്വാസം ഒരു പോലെ പ്രകടിപ്പിക്കുകയാണ് ബിജെപിയും ഇടത് കോണ്‍ഗ്രസ് പക്ഷവും.


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ഇത്തവണ ത്രിപുര വേദി യാകുന്നത്. 2018ല്‍ ഇടത് കോട്ട തകര്‍ത്ത് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലുള്ള ഭരണ തുടര്‍ച്ചയില്‍ കവിഞ്ഞ ഒന്നും
Full Story
  03-02-2023
വികസന യാത്രയ്ക്ക് വേഗം കൂട്ടും; കൂടുതല്‍ ഉത്തേജനം നല്‍കും - ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്
കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ടു നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് നമ്മുടേത്. നമ്മുടെ കാര്‍ഷിക - വ്യവസായ മേഖലകള്‍ പുത്തനുണര്‍വിന്റെ പടവുകളിലാണ്. ഈ വികസന യാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതല്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Full Story
  03-02-2023
സര്‍ക്കാര്‍ നടത്തുന്നതു നികുതിക്കൊള്ള: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി.ഡി. സതീശന്‍. ധനപ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുന്നതായി സതീശന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ജനത്തെ കൂടുതല്‍ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു.

നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വര്‍ദ്ധനവാണ് ബജറ്റിലുണ്ടായത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെയാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവര്‍ത്തിക്കപ്പെട്ടെന്ന് സതീശന്‍
Full Story
[12][13][14][15][16]
 
-->




 
Close Window