Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
ഇന്ത്യ/ കേരളം
  24-04-2026
തൃശൂരിലെ വെടിക്കെട്ട് നിര്‍മ്മാണശാലയുടെ ലൈസന്‍സിയും മരിച്ചു; ഏറെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചയാളാണ് സതീശന്‍
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ലൈസന്‍സിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസന്‍സി സതീശനാണ് (46) മരിച്ചത്. സതീശന് 90 ശതമാനത്തിലധികം പൊള്ളല്‍ ഏറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇനി ബേണ്‍ഡ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത് 4 പേരാണ്. സതീശന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു സതീശന്‍ മുണ്ടത്തിക്കോട്. പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി
Full Story
  24-04-2026
ആം ആദ്മി പാര്‍ട്ടിയിലെ 7 എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു; എല്ലാവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ എഎപി
ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ,രാഘവ് ചദ്ദ ഉള്‍പ്പെടെ 7 എംപിമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഒരുങ്ങുന്നതായി പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അയോഗ്യരാക്കപ്പെടേണ്ട ഏഴ് എംപിമാരുടെ പട്ടികയില്‍ രാഘവ് ചദ്ദയുടെ പേരും എഎപി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സന്ദീപ് പഥക്, സ്വാതി മലിവാള്‍ എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി പിളര്‍ത്താന്‍ ചദ്ദയെ പിന്തുണയ്ക്കുന്ന മറ്റ് നാല് രാജ്യസഭാ അംഗങ്ങളും ഈ പട്ടികയില്‍ ഉണ്ടായേക്കും.
മുതിര്‍ന്ന എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, രാജ്യസഭയിലെ എഎപി അംഗങ്ങളില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും തന്നോടൊപ്പം
Full Story
  21-04-2026
തൃശൂരിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് 50,000 രൂപ
ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ 50 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് സംസ്ഥാന് സര്‍ക്കാര്‍ ഉത്തരവിറക്കി.

അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226
Full Story
  21-04-2026
തൃശൂര്‍ പൂരത്തിന് 5 ദിവസം ബാക്കി: പടക്കപ്പുരയില്‍ സ്‌ഫോടനം: 13 മരണം സ്ഥിരീകരിച്ചു: നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ക്കിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. 27 തൊഴിലാളികള്‍ക്ക് പരിക്ക്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് ഏപ്രില്‍ 21 ഉച്ചതിരിഞ്ഞ് 3.30 ഓടെ വന്‍ സ്‌ഫോടനം നടന്നത്. 40 പേരാണ് അപകട സമയത്ത് അവിടെ ഉണ്ടായിരുന്നത് എന്നതാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരില്‍ ചിലരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരഭാ?ഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകള്‍ ദൂരെ വരെ മുഴക്കം കേള്‍ക്കുന്ന തരത്തിലുള്ള വലിയ സ്‌ഫോടനമാണ് ഉണ്ടായത്. അതേ സ്ഥലത്ത് തന്നെ തുടരെ വീണ്ടും സ്‌ഫോടനം നടന്നിരുന്നു.
Full Story
  20-04-2026
ആ ഹരാസ്മെന്റ് ഒരു 21 വയസുകാരനോട് ചെയ്യാന്‍ പാടില്ലാത്തതാണ്; മകനു വേണ്ടി പോരാടും - നിതിന്‍ രാജിന്റെ അച്ഛന്‍
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍, കമ്മീഷണറെ കണ്ട് കുടുംബം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്തെന്ന് പിതാവ് രാജന്‍ പറഞ്ഞു. നിതിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.

അവസാനം വരെ താന്‍ നിതിന്‍ രാജിന് വേണ്ടി പോരാടുമെന്ന് പിതാവ് പറഞ്ഞു. ഇനിയൊരു നിതിന്‍ രാജോ രോഹിത് വെമുലയോ സിദ്ധാര്‍ത്ഥനോ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും റാമിനെയും സംഗീതയേയും ഇതുവരെ പിടിക്കാനായിട്ടില്ല. അതില്‍ ഒരു വീഴ്ച വരാന്‍ പാടില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം - അദ്ദേഹം പറഞ്ഞു.

തന്റെ അറിവോടെയാണ് ലോണ്‍ ആപ്പില്‍ നിന്ന്
Full Story
  18-04-2026
പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നമ്മുടെ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മക്കളോടും സംസാരിക്കാനാണ് താന്‍ ഇന്ന് വന്നിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, വനിതാ സംവരണ ബില്‍ പാസാക്കുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും താന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അറിയിച്ചു.
നിയമനിര്‍മ്മാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ രാഷ്ട്രീയം കാരണമാണ് ബില്‍ പരാജയപ്പെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനതാല്‍പ്പര്യത്തേക്കാള്‍ രാഷ്ട്രീയത്തിനാണ്
Full Story
  18-04-2026
വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം; 40 ഡിഗ്രി ചൂടില്‍ അന്തരീക്ഷം ഗള്‍ഫ് പോലെ
കേരളത്തില്‍ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് ഇന്‍ഡക്സ് ഉടരുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ചുട്ടുപൊള്ളി പുനലൂര്‍
വേനല്‍ കടുത്തതോടെ കേരളത്തിന്റെ 'ചൂള'യായി പുനലൂര്‍ മാറുന്നു. മുന്‍വര്‍ഷങ്ങളിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് പുനലൂരില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ ഇത്രയേറെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. വാളക്കോട്ടുള്ള കാലാവസ്ഥാ നിരീക്ഷണ
Full Story
  17-04-2026
സ്‌കൂള്‍ അവധിക്കാലത്ത് കേരളം നടുങ്ങിയ ദുരന്തം; മരിച്ചത് 9 അധ്യാപകര്‍; അപകടത്തിലായത് വാല്‍പ്പാറയിലേക്ക് ടൂര്‍ പോയ വാന്‍
തമിഴ്നാട് വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെ 13-ാമത്തെ ഹെയര്‍പിന്‍ വളവില്‍ വാഹനം മറിഞ്ഞ്, തെന്നിമാറി 9-ാം വളവിലേക്ക് വീണാണ് അപകടമുണ്ടായത്. വൈകിട്ട് ഏകദേശം 5.15ഓടെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. 5 പേരെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3 കുട്ടികള്‍ ഉണ്ട്. അധ്യാപകരും കുടുംബവും ചേര്‍ന്നുള്ള യാത്ര സംഘമാണ് അപകടത്തില്‍
Full Story
[25][26][27][28][29]
 
-->




 
Close Window