Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
UK Special
  Add your Comment comment
യുകെ സര്‍ക്കാരിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല: മൊത്തം നിലയ്ക്കാന്‍ കാരണം ചില നടപടികളുടെ ഭാഗമെന്ന് വിശദീകരണം
Text By: UK Malayalam Pathram
സര്‍ക്കാര്‍ പോര്‍ട്ടലുകള്‍, ആശുപത്രികളുടെ വെബ്സൈറ്റുകള്‍, സ്‌കൂള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവ ബുധനാഴ്ച പ്രവര്‍ത്തനരഹിതമായി. യു കെ സര്‍ക്കാരിന്റെ 32 സേവനങ്ങള്‍ തടസപ്പെട്ടു. സോഫ്‌റ്റ്വെയറിലെ രണ്ട് ഗുരുതര സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സൈബര്‍ ആക്രമണം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വെബ്സൈറ്റുകള്‍ ഓഫ്‌ലൈനാക്കിയത്.

യുകെയില്‍ സുരക്ഷാ ലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന സേവനങ്ങളൊന്നും തടസ്സപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നിരുന്നാലും, പരിഹാര നടപടികള്‍ നടപ്പിലാക്കുന്നതിനായി ചില സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടിവന്നു .

സുരക്ഷാ പിഴവ് പരിഹരിക്കാന്‍ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണ്. പിഎച്ച്പി പ്രോഗ്രാമിംഗ് ഭാഷയിലാണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്. വെബ് പേജുകളില്‍ വിവരങ്ങള്‍ ശേഖരിച്ച്, ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ പാകത്തില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പിഎച്ച്പി.

ഈ പിഴവ് കണ്ടെത്തുന്നതില്‍ സഹായിച്ച ഒരു ഗവേഷകന്‍ പറയുന്നത്, താന്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് 'ഏറ്റവും ഗുരുതരമായ' പ്രശ്‌നമാണിതെന്നാണ്.

ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോമായ 'ക്ലൗഡ്ഫ്‌ലെയര്‍' (Cloudflare) തങ്ങളുടെ നെറ്റ്വര്‍ക്കില്‍ ലക്ഷക്കണക്കിന് ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നതായി അറിയിച്ചു. എന്നാല്‍, ഇവയില്‍ ഏതെങ്കിലും വിജയിച്ചതായി തെളിവുകളൊന്നുമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ മുതല്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വരെ ബാധിക്കപ്പെട്ടു എന്നത് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.
 
Other News in this category

 
 




 
Close Window