Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂര്‍ പൂരത്തിന് 5 ദിവസം ബാക്കി: പടക്കപ്പുരയില്‍ സ്‌ഫോടനം: 13 മരണം സ്ഥിരീകരിച്ചു: നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ക്കിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. 27 തൊഴിലാളികള്‍ക്ക് പരിക്ക്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് ഏപ്രില്‍ 21 ഉച്ചതിരിഞ്ഞ് 3.30 ഓടെ വന്‍ സ്‌ഫോടനം നടന്നത്. 40 പേരാണ് അപകട സമയത്ത് അവിടെ ഉണ്ടായിരുന്നത് എന്നതാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരില്‍ ചിലരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരഭാ?ഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകള്‍ ദൂരെ വരെ മുഴക്കം കേള്‍ക്കുന്ന തരത്തിലുള്ള വലിയ സ്‌ഫോടനമാണ് ഉണ്ടായത്. അതേ സ്ഥലത്ത് തന്നെ തുടരെ വീണ്ടും സ്‌ഫോടനം നടന്നിരുന്നു. അപകടസ്ഥലത്ത് സ്‌ഫോടന വസ്തുക്കള്‍ ഇനിയും അവശേഷിക്കുന്നതിനാല്‍, അവ നിര്‍വീര്യമാക്കിയ ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായും അകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ.
 
Other News in this category

 
 




 
Close Window