Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
Text By: UK Malayalam Pathram
ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നമ്മുടെ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മക്കളോടും സംസാരിക്കാനാണ് താന്‍ ഇന്ന് വന്നിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, വനിതാ സംവരണ ബില്‍ പാസാക്കുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും താന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അറിയിച്ചു.
നിയമനിര്‍മ്മാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ രാഷ്ട്രീയം കാരണമാണ് ബില്‍ പരാജയപ്പെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനതാല്‍പ്പര്യത്തേക്കാള്‍ രാഷ്ട്രീയത്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഇടുങ്ങിയതും സ്വാര്‍ത്ഥത നിറഞ്ഞതുമായ രാഷ്ട്രീയം കാരണം നമ്മുടെ രാജ്യത്തെ അമ്മമാരും സഹോദരിമാരും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബില്‍ പരാജയപ്പെട്ടപ്പോള്‍ ചില പ്രതിപക്ഷ ഗ്രൂപ്പുകള്‍ അത് ആഘോഷിച്ചുവെന്നും, ബില്‍ തള്ളപ്പെട്ടപ്പോള്‍ ഈ കുടുംബവാഴ്ചാ പാര്‍ട്ടികള്‍ കൈയ്യടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
 
Other News in this category

 
 




 
Close Window