|
കേരളത്തില്‍ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് ഇന്‍ഡക്സ് ഉടരുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ചുട്ടുപൊള്ളി പുനലൂര്‍
വേനല്‍ കടുത്തതോടെ കേരളത്തിന്റെ 'ചൂള'യായി പുനലൂര്‍ മാറുന്നു. മുന്‍വര്‍ഷങ്ങളിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് പുനലൂരില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ ഇത്രയേറെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. വാളക്കോട്ടുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം 39.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. |