Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത നിറങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ്; കരട് ചട്ടങ്ങളുമായി കേന്ദ്രം
reporter

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ലൈസന്‍സില്‍ ഉടമയുടെ പൗരത്വം ഉള്‍പ്പെടുത്താനും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍. ലൈസന്‍സില്‍ രക്തഗ്രൂപ്പ്, മൊബൈല്‍ നമ്പര്‍, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച ഓണ്‍ലൈന്‍ പഠനത്തിനുശേഷമുള്ള വിലയിരുത്തലില്‍ വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് നിലവിലെ 60 ശതമാനത്തില്‍നിന്ന് 75 ശതമാനമാക്കുന്നതും പരിഗണനയിലാണ്.

ലൈസന്‍സ് അനുവദിക്കുമ്പോഴും പുതുക്കുമ്പോഴും ലാമിനേറ്റഡ് കാര്‍ഡോ പിവിസി കാര്‍ഡോ നല്‍കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും പ്രത്യേകം മാതൃകകളുണ്ടാകും. പ്രായവും വിലാസവും തെളിയിക്കുന്ന രേഖകളായി സത്യവാങ്മൂലങ്ങളും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും സ്വീകരിക്കുന്ന രീതി ഒഴിവാക്കാനും കരട് നിര്‍ദേശിക്കുന്നു. ആധാര്‍ സ്ഥിരീകരണം ഉപയോഗിച്ച് ലഭ്യമാക്കുന്ന ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. ലൈസന്‍സിലെ പേരും വിലാസവും മാറ്റാനുള്ള അപേക്ഷകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന വ്യവസ്ഥയും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരട് നിര്‍ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും എതിര്‍പ്പുകളും അറിയിക്കാന്‍ 30 ദിവസത്തെ അവസരം നല്‍കിയിട്ടുണ്ട്. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചശേഷമേ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. അതുവരെ നിലവിലുള്ള ചട്ടങ്ങളും ഫീസുകളും തുടരും.

 
Other News in this category

 
 




 
Close Window