Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
ഇന്ത്യ/ കേരളം
  12-10-2022
ഭര്‍ത്താവിന്റെ ഫോണ്‍ മോഷ്ടിച്ചെന്നു പരാതിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസിന്റെ ഭാര്യ രംഗത്ത്
തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് പരാതി. എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയുടെ പിഎയാണ് ഇന്നലെ പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു.

എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും
Full Story
  12-10-2022
കൊലയ്ക്കു ശേഷം മാസം വേവിച്ച് തിന്നു: തിരുവല്ലയിലെ നരബലിയില്‍ മനസ്സാക്ഷി മരവിക്കുന്ന മൊഴികള്‍
ഇലന്തൂരില്‍ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്റെ മൃതദേഹത്തില്‍ നിന്ന് വാരിയെല്ലിന്റെ മുന്‍ഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയില്‍ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവല്‍ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിര്‍ത്താണെന്നും ലൈല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം കേരളത്തെ ഞെട്ടിച്ച നരബലിയ്ക്ക് പത്മയെ എത്തിക്കാന്‍ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുന്‍കൂറായി ഇലന്തൂരിലെ ഭഗവല്‍സിംഗ് -ലൈല ദമ്പതികളില്‍ നിന്ന് ഷാഫി വാങ്ങി. റോസ്ലിനെ എത്തിക്കാന്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വ്യക്തമല്ല.

കൊലപാതകം പുറത്ത്
Full Story
  11-10-2022
അധ്യാപികയുടെ പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ കുടുങ്ങി: നിരവധി തവണ പീഡിപ്പിച്ചു; കാറിലിട്ട് മര്‍ദിച്ചു
പീഡന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. എറണാകുളം സ്വദേശിയായ അധ്യാപികയാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്.
പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും യുവതിയുടെ മൊഴി. ഗുരുതര ആരോപണങ്ങളുമായി യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. എല്‍ദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ വാഹനത്തില്‍ കൊണ്ടു പോയെന്നും യുവതി.


കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറയുന്നു. കേസ് പിന്‍വലിക്കാന്‍ തയാറാകത്തതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി ക്രൂരമായി മര്‍ദിച്ചെന്ന് യുവതിയുടെ മൊഴി. ഹണി
Full Story
  11-10-2022
2 സ്ത്രീകളെ കഴുത്തറുത്ത ശേഷം മൃതദേഹം കുഴിച്ചു മൂടി: ബലി നല്‍കിയതെന്നു പോലീസ്: തിരുവല്ലയിലെ ക്രൂരതയില്‍ നടുങ്ങി കേരളം
പത്തനംതിട്ട ഇലന്തൂരിലെ പരമ്പരാഗത വൈദ്യ കുടുംബത്തിലെ അംഗവും തിരുമ്മു ചികിത്സകനും കവിയുമാണ് നരബലിക്കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗ് (67) എന്ന വൈദ്യന്‍. കവിയും പുരോഗമന പ്രസ്ഥാനങ്ങളോട് ഒപ്പം നില്‍ക്കുന്ന സജീവ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഈ ബിരുദധാരി. ആദ്യ ഭാര്യ വേര്‍പിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ഇടപരിയാരം സ്വദേശി ലൈലയുമൊത്ത് ജീവിതം. ആദ്യ ഭാര്യയിലെ മക്കള്‍ വിദേശത്ത് ജോലി ചെയ്ത് ജീവിതം നയിക്കുന്നു.

ഇലന്തൂര്‍ ചന്തയില്‍ നിന്നും എത്തുന്ന തര്യന്‍ നഗര്‍ എന്ന സ്ഥലത്താണ് ഇയാളുടെ വീട്. നാട്ടിലെ നല്ല കുടുംബ പശ്ചാത്തലം. ഏറെപ്പേര്‍ വിദേശത്ത് ഉള്ള ഈ പ്രദേശത്ത് ഇപ്പോഴും ജനവാസം കുറവാണ്. ജനകീയാസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും എല്ലാം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തില്‍ സജീവമായിരുന്ന ഭഗവല്‍ സിങ്
Full Story
  10-10-2022
പൊടുന്നനെ ബിജെപിയുടെ നേതൃസ്ഥാനത്ത് എത്തിയ സന്ദീപ് വാര്യരെ പൊടുന്നനെ സ്ഥാനത്തു നിന്നു നീക്കി സുരേന്ദ്രന്‍
സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ ബിജെപി പുറത്താക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ അനധികൃത പണപിരിവ് നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഘടനപരമായ കാര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
Full Story
  10-10-2022
പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനമായ മലപ്പുറത്തെ ഗ്രീന്‍ വാലിയില്‍ എന്‍ഐഎ പരിശോധന: സ്‌കൂള്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തതായി സൂചന
മഞ്ചേരി ഗ്രീന്‍ വാലിയില്‍ എന്‍ഐഎയുടെ മിന്നല്‍ പരിശോധന. പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിന്റെ രേഖകളും എന്‍ഐഎ കണ്ടെടുത്തു. പോലീസും ദേശീയ സുരക്ഷ ഏജന്‍സിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.

മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തതായി അന്വേഷണസംഘം. പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നല്‍കിയതിന് തെളിവ്. റെയ്ഡ് നടത്തിയത് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍.
Full Story
  09-10-2022
ലോക സഭാ സമ്മേളനം സര്‍ക്കാര്‍ ചെലവില്‍ അല്ല: പ്രവാസികളാണ് ചെലവു വഹിക്കുന്നത്: മുഖ്യമന്ത്രി
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിര്‍മിതിയും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം
Full Story
  09-10-2022
അഞ്ചു വര്‍ഷമായി ഹര്‍ഷിനയുട വയറ്റില്‍ കിടക്കുന്ന കത്രിക ഞങ്ങളുടേതല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് അധികൃതര്‍ പറയുന്നത്. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.


ശസ്ത്രക്രിയാ ഉപകരണം യുവതി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേതാകാമെന്ന നിഗമനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ഇക്കാര്യം ഉള്‍പ്പടെ പരിശോധിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മൂന്നംഗ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
പന്തീരാങ്കാവ്
Full Story
[68][69][70][71][72]
 
-->




 
Close Window