Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
ഇന്ത്യ/ കേരളം
  16-05-2023
ദേവികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തി വെട്ടിക്കൊന്നു: കാമുകന്‍ സതീഷ് പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി
മേക്കപ്പ് ആര്‍ടിസ്റ്റായ യുവതിയെ കാമുകന്‍ വെട്ടിക്കൊന്നു. കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ വച്ചാണു കൊലപാതകം.ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്ജ് മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം.
Full Story
  16-05-2023
പുതുതായി നിര്‍മിച്ച ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്: നിര്‍മാണ ചെലവ് 970 കോടി രൂപ
പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തേക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 970 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. ജൂലൈയില്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പുതിയ കെട്ടിടത്തില്‍ നടത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ജി 20 രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെ യോഗം പുതിയ കെട്ടിടത്തില്‍ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
Full Story
  15-05-2023
ദുരന്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിച്ചില്ല: ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തി: എല്‍ഡിഎഫ് റാലിയില്‍പിണറായി വിജയന്‍
പാലക്കാട് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഈ ഘട്ടങ്ങളിലൊന്നും സഹായിച്ചില്ലെന്നും ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യക്ക് അനുപാതമായി കേന്ദ്രം സഹായം തരുന്നില്ല. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോക്കുന്നത്. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്ന് മുഖ്യമന്ത്രി
Full Story
  09-05-2023
ഉദ്യോഗസ്ഥരെ ജനങ്ങള്‍ ചോദ്യം ചെയ്യുന്ന കാലം വരും: 21 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതി
മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. എന്തിനാണ് എല്ലാവരും കണ്ണടയ്ക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, നിയമം നടപ്പിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം എവിടെയാണെന്നും ചോദിച്ചു. ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുന്ന കാലം വരും. ദുരന്തത്തില്‍ താനൂര്‍ മുനിസിപ്പാലിറ്റിയും മറുപടി പറയണം. കുട്ടികളാണ് മരിച്ചുവീഴുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയാണിതെന്ന് കോടതി വിമര്‍ശിച്ചു.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.
Full Story
  09-05-2023
സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിലെ ഒരു മുറിയില്‍ തീപിടിത്തം: അന്വേഷണം പ്രഖ്യാപിച്ചു
ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്‌നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.


വ്യവസായ മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസില്‍ തീപിടിച്ചത് ഇന്ന് രാവിലെയാണ്. തീപിടുത്തത്തില്‍ ഒരു മുറി കത്തിനശിച്ചു.മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

തീപിടുത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഇ ഫയലുകളാണ് ഓഫീസിലുള്ളതെന്നും മന്ത്രി
Full Story
  08-05-2023
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഐഎ
ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എന്‍ഐഎ പറയുന്നു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ സംഘം ഷൊര്‍ണ്ണൂരില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. റെയില്‍വെ സ്റ്റേഷനിലും പെട്രോള്‍ വാങ്ങിയ പമ്പിലും ഉള്‍പ്പടെയാണ് പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതല്‍ ദിവസം ഷാറൂഖിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടത്.

മൂന്ന് പേരുടെ മരണത്തിന്
Full Story
  08-05-2023
മലപ്പുറം ബോട്ട് ദുരന്തം: ബോട്ടിന്റെ ഉടമ അറസ്റ്റില്‍: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
മലപ്പുറം താനൂരിലെ ബോട്ടപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ അറസ്റ്റില്‍. ബോട്ടുടമ നാസര്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇതിനിടയില്‍ അപകടം സംഭവിച്ച ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയല്‍വാസിയും വാഹനത്തില്‍ ഉണ്ടായിരുന്നു.

22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും. പൊലീസിന്റെ സ്‌പെഷ്യല്‍ ടീം ആയിരിക്കും
Full Story
  07-05-2023
മലപ്പുറത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞു: 18 മൃതദേഹങ്ങള്‍ കിട്ടി: 60 പേര്‍ ബോട്ടിലുണ്ടെന്ന് സൂചന: കേരളം നടുങ്ങി

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാള്‍ കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് നിലവില്‍ സ്ഥലത്തുള്ളതെന്നും കൂടുതല്‍ ആളുകളെ ആവശ്യമെങ്കില്‍ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ കയറ്റിയെന്ന് പ്രദേശവാസി വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം പേരെ മാത്രം കയറ്റാവുന്ന ബോട്ടിലാണ് നാല്പത്

Full Story
[39][40][41][42][43]
 
-->




 
Close Window