Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
ഇന്ത്യ/ കേരളം
  29-05-2023
അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
കൊല്ലം ആയൂര്‍ സ്വദേശി ജൂഡ് ചാക്കോ (21)യാണ് കൊല്ലപ്പെട്ടത്. റോയ് - ആശാ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡ് ചാക്കോയക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്താണ് ആക്രമണ കാരണമെന്നതില്‍ വ്യക്തതയില്ല.

യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജൂഡ് ചാക്കോയുടെ കുടുംബം 30 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ ഫിലാഡല്‍ഫിയയില്‍ നടക്കും.
Full Story
  26-05-2023
ആശുപത്രിയില്‍ കുത്തേറ്റു വീഴുമ്പോള്‍ ഡോ. വന്ദനയെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല: വന്ദനയുടെ കൊലപാതകത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതില്‍ പ്രശ്‌നങ്ങളുണ്ട്. വന്ദനയെ രക്ഷിക്കാന്‍ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

പരുക്കേറ്റ അക്രമി സന്ദീപിനെ നാല് പേര്‍ക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നല്‍കിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നല്‍കാന്‍ കൊണ്ടുപോയത് ആരുടെ
Full Story
  26-05-2023
17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി: സിഐയെ പിരിച്ചു വിടാന്‍ നോട്ടീസ്
പോക്‌സോ കേസ് പ്രതിയായ യുവാവിനെ ലൈം?ഗികപീഡനത്തിന് ഇരയാക്കിയ സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ചത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജയസനില്‍.

17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് ജയസനിലിനെതിരെ പരാതി നല്‍കിയത്. സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ജയസനില്‍ പറഞ്ഞു. സിഐ ആവശ്യപ്പെട്ടതുപ്രകാരം യുവാവ് ക്വാര്‍ട്ടേഴ്‌സിലെത്തി. അവിടെവെച്ച്
Full Story
  25-05-2023
ഡ്യൂക്ക് ബൈക്കില്‍ ഹെല്‍മറ്റില്ലാതെ ചീറിപ്പാഞ്ഞ 3 യുവാക്കള്‍ക്ക് കോട്ടയത്തെ റോഡില്‍ ടോറസില്‍ ഇടിച്ച് ദാരുണാന്ത്യം
കോട്ടയം കുമാരനല്ലൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. കുമാരനല്ലൂര്‍ കൊച്ചാലുംചുവട്ടില്‍ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം ഉണ്ടായത്.

തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ് എന്നിവരാണ് മരിച്ചത്. ബൈക്ക് അമിത വേഗത്തില്‍ വന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അമിത വേഗതയില്‍ വന്നിരുന്ന ബൈക്ക് എതിര്‍ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് മരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Full Story
  25-05-2023
കേരളത്തിലെ റവന്യൂ വിഭാഗത്തില്‍ 2 വര്‍ഷത്തിനിടെ വിജിലന്‍സ് പിടികൂടിയത് 40 ജീവനക്കാരെ: കൈക്കൂലിക്കാരില്‍ തഹസില്‍ദാര്‍ മുതല്‍ സ്വീപ്പര്‍ വരെ
കൈക്കൂലി ആവശ്യപ്പെട്ടതിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് പിടിയിലായത് നാല്‍പതോളം റവന്യു ഉദ്യോഗസ്ഥര്‍. തഹസില്‍ദാര്‍ മുതല്‍ സ്വീപ്പര്‍ വരെ ഉള്ള ജീവനക്കാരെയാണ് വിവിധ സ്ഥലങ്ങളിലായി വിജിലന്‍സ് പിടികൂടിയത്. മുന്നൂറ്റി അന്‍പതിലേറെ മിന്നല്‍ പരിശോധനകളിലൂടെയാണ് ഇവര്‍ പിടിയിലാകുന്നത്. 500 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ച കേസുകള്‍ ഇതില്‍ ഉള്‍പ്പെടും.

വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങുന്ന സംഭവങ്ങളാണ് കൂടുതലും പിടികൂടിയത്. താലൂക്ക് ഓഫിസു കളിലും അറസ്റ്റുണ്ടായി. പാലക്കാട് കടമ്പഴിപ്പുറം വില്ലേജ് ഓഫിസിലെ വിരമിച്ച റവന്യു ഉദ്യോഗസ്ഥനെയും കൈക്കൂലി കേസില്‍ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. റവന്യു വകുപ്പിന് സ്വന്തമായി വിജിലന്‍സ്
Full Story
  24-05-2023
ഇടതുപക്ഷത്തേക്കു മാറിയ കെവി തോമസിന് കേരള സര്‍ക്കാര്‍ പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ചു
ഡല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യത്തിന് അംഗീകാരംനല്‍കി. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്‍കി.

കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. ജനുവരി 18ലെ മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുന്നതിന് അനുമതി നല്‍കിയത്.

അതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ ശമ്പളം വേണ്ടെന്നും
Full Story
  24-05-2023
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിലാണ് പ്രതിഷേധം
19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐഎം, രാഷ്ട്രീയ ജനതാദള്‍ , ജനതാദള്‍ യുണൈറ്റഡ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവരടക്കമാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതാണ് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ കാരണം. ഹിന്ദുത്വ പ്രചാരകന്‍ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ചടങ്ങെന്നതും പ്രതിപക്ഷം വിമര്‍ശിക്കുന്നു.

പ്രസിഡന്റ് മുര്‍മുവിനെ ഒഴിവാക്കി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം
Full Story
  17-05-2023
സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാളെ ജന്മദേശമായ കണ്ണൂരില്‍ എത്തിക്കും
നാളെ വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചേക്കും. ഏപ്രില്‍ 14നാണ് സുഡാനിലെ ഖാര്‍ത്തൂമില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു.

സുഡാന്‍ സൈന്യവും അര്‍ദ്ധസൈന്യവും തമ്മില്‍ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്‌ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്‌ലാറ്റിലെ ബേസ് മെന്റില്‍ അഭയം തേടുകയായിരുന്നു. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം
Full Story
[38][39][40][41][42]
 
-->




 
Close Window