|
|
|
|
|
| തിരുവനന്തപുരത്തെ ആതിരയുടെ മരണം: ഇന്‍സ്റ്റഗ്രാം ഫ്രണ്ട് ജോണ്‍സണ്‍ പിടിയില്‍ |
|
തിരുവനന്തപുരം കഠിനംകുളം സ്വദേശി 30 കാരിയായ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പിടികൂടി. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണെ ചിങ്ങവനം എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കുറിച്ചിയിലെ വീട്ടില്‍ ഹോം നഴ്സ് ആയി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് ഇവിടെ എത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപത്തു റോഡിലൂടെ നടന്നു വരികയായിരുന്നു ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതി വിഷം കഴിച്ചിട്ടുള്ളതായി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ കോട്ടയം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും |
|
Full Story
|
|
|
|
|
|
|
| ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയില്‍ ജയിലില്‍ സഹായം നല്‍കി: രണ്ടു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ |
|
ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ടു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. റിമാന്‍ഡില്‍ കഴിയുന്നതിനിടെ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടിയായതിനാലാണ് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്.
ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. |
|
Full Story
|
|
|
|
|
|
|
| വധശിക്ഷ കാത്തു കേരളത്തിലെ ജയിലില്‍ കഴിയുന്ന മൂന്നാമത്തെ വനിതാ പ്രതിയായി ഗ്രീഷ്മ; വധശിക്ഷ കാത്ത് ആകെ 39 പേര്‍ |
|
പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കേസില്‍ ഒന്നാംപ്രതിയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.
ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. ഇതില്‍ രണ്ട് വനിതാ കുറ്റവാളികളാണുള്ളത്. 2006 മാര്‍ച്ചില്‍ കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി ബിനിത കുമാരിയാണ് കേരളത്തില്‍ ആദ്യമായി വധശിക്ഷക്ക് വിധിക്കപ്പെടുന്ന സ്ത്രീ കുറ്റവാളി.
2024ലെ വിഴിഞ്ഞം ശാന്തകുമാരി |
|
Full Story
|
|
|
|
|
|
|
| മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തിയ യുവാക്കള്‍ കേരളത്തിലെ 72 പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട് |
|
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് 72 പേരെന്നും റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡും മറ്റ് ആവശ്യമായ രേഖകളുമെല്ലാം ഇവര്‍ക്ക് സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു. മാത്രമല്ല വ്യക്തമായി മലയാളം സംസാരിക്കുന്നവരുമാണ് ഇവര്‍. . സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു. വിവാഹലോചനയുമായി പെണ്‍കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തിയും |
|
Full Story
|
|
|
|
|
|
|
| മാജിക് മഷ്‌റൂം ലഹരി വസ്തുവല്ല; സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്; ലഹരി കേസ് പ്രതിക്ക് ജാമ്യം കിട്ടി |
|
മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
226 ഗ്രാം മാജിക് മഷ്‌റൂമും, 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാര്‍ഥമല്ല മാജിക് മഷ്‌റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.
ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്റൂം ഗുണം ചെയ്യുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധര്‍ |
|
Full Story
|
|
|
|
|
|
|
| നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തില്‍ പുതിയ കല്ലറയില്‍ വീണ്ടും സംസ്‌കരിച്ചു |
|
സമാധി വിവാദത്തെ തുടര്‍ന്ന് കല്ലറ തുറന്നു പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം പുതിയ കല്ലറയില്‍ വീണ്ടും സംസ്‌കരിച്ചു. ഹൈന്ദവ ആചാരപ്രകാരം സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ സമാധി ചടങ്ങുകളില്‍ ഗോപന്‍ സ്വാമിയുടെ രണ്ട് മക്കളും പങ്കെടുത്തു.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാമജപ ഘോഷയാത്രയായിട്ടാണ് പുതിയ കല്ലറയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാന്‍ പൊളിച്ചുമാറ്റിയ കല്ലറയെക്കാള്‍ വലിയ കല്ലറയാണ് പുതുതായി നിര്‍മ്മിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മൃതദേഹം നാമജപ ഘോഷയാത്രയായി സംസ്‌കാര സ്ഥലത്തേക്ക് എത്തിച്ചത്.ചെങ്കല്‍ ക്ഷേത്രത്തിലെ സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വി.എസ്.ഡി.പി, ഹിന്ദു |
|
Full Story
|
|
|
|
|
|
|
| എറണാകുളത്ത് കൂട്ടക്കൊലപാതകം;ഒരു കുടുംബത്തിലെ മൂന്നു പേര്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടു |
|
എറണാകുളം ചേന്ദമം?ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മൂന്ന് കേസുകളില്‍ പ്രതിയായ ഋതു 2022 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. നോര്‍ത്ത് പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വടക്കേക്കര സ്റ്റേഷനിലെ എസ് ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
നാല് പേരെയും ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് |
|
Full Story
|
|
|
|
|
|
|
| ശബരിമലയില്‍ മകരവിളക്ക് കണ്ടതിന്റെ സായുജ്യവുമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങി തുടങ്ങി |
|
ശബരിമല ശ്രീധര്‍മ ശാസ്താവിനു തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.
6.30ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിച്ചത്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെട്ടത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ |
|
Full Story
|
|
|
|
| |