|
|
|
|
|
| ആദിവാസി വകുപ്പ് ഉന്നതകുലജാതര് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി |
|
എങ്കില് മാത്രമേ അവര്ക്ക് ഉന്നമനം ഉണ്ടാവുകയുള്ളൂ എന്നും ട്രൈബല് വിഭാഗത്തിലുള്ള ഒരു വ്യക്തി മന്ത്രി ആകാന് ഉണ്ടെങ്കില് അദ്ദേഹത്തെ ഉന്നത വിഭാഗക്കാര്ക്ക് വേണ്ടിയുള്ള മന്ത്രി ആക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരം ജനാധിപത്യ മാറ്റങ്ങള് പരിവര്ത്തനത്തിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര വിഭാഗത്തിന്റെ മന്ത്രി ഒരിക്കലും ഉന്നതകുലജാതരാകുന്നില്ലെന്നും തനിക്ക് ആ പദവി ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി ഡല്ഹിയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| കേരളത്തിന്റെ പേര് എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഇത്തവണത്തെ ബജറ്റിലും ഉണ്ടായില്ല |
|
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ആവശ്യപ്പെട്ട പ്രത്യേക പാക്കേജിനെക്കുറിച്ചും ബജറ്റില് പരാമര്ശമില്ല. എയിംസ് ഉള്പ്പെടെയുള്ള പ്രഖ്യാപനങ്ങളുമുണ്ടായില്ല. കയറ്റുമതിയും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ നിര്മല സീതാരാമന് വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പോലും ഗൗനിച്ചില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന് ബാലഗോപാല് വിമര്ശിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ പാര്ട്ടികള് കുറ്റപ്പെടുത്തി. |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില് ഒരു ലക്ഷം രൂപ വരെ മാസ ശമ്പളം ഉള്ളവര്ക്ക് ഇന്കംടാക്സ് ഒഴിവാക്കി: കേന്ദ്ര ബജറ്റില് വന് നീക്കവുമായി കേന്ദ്ര സര്ക്കാര് |
|
12 ലക്ഷം രൂപവരെ വാര്ഷിക വരുമാനമുള്ളവര്ക്ക് ആദായ നികുതി ഇല്ല. മൂന്നാം നരേന്ദ്ര മോദി സര്ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിര്മല സീതാരാമന് അവതരിപ്പിച്ചു. നിര്മലയുടെ തുടര്ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാര്ക്കും പിന്നാക്കവിഭാഗങ്ങള്ക്കും ഊന്നല് നല്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റില് നിരവധി പദ്ധതികള് പ്രഖ്യാപിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്മുവിന്റെ നയപ്രഖ്യാപന പ്രസംഗം. ഏപ്രില് ഒന്നിന് തുടങ്ങുന്ന അടുത്ത സാമ്പത്തികവര്ഷം (2025-26) ഇന്ത്യയുടെ സാമ്പത്തികവളര്ച്ച 6.3- 6.8% ആയിരിക്കുമെന്നാണു കേന്ദ്രസര്ക്കാരിന്റെ സാമ്പത്തികസര്വേ റിപ്പോര്ട്ട്. |
|
Full Story
|
|
|
|
|
|
|
| ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മാവന്: ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്ന് മൊഴി |
|
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് താനെന്ന് അമ്മാവന്റെ കുറ്റസമ്മതം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഹരികുമാര് (22) കുറ്റം സമ്മതിച്ചത്. ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് മൊഴി. എന്നാല് ഈ മൊഴി പൊലീസ് പൂര്ണമായും വിശ്വസിച്ചിട്ടില്ല. മറ്റൊരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമമാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കോട്ടുകാല്ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള് ദേവേന്ദു ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര് അറിയുന്നത്. വീട്ടുകാര് തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള് ഇന്ന് വീട്ടില് നടക്കാനിരിക്കെയാണ് സംഭവം.
ചടങ്ങില് |
|
Full Story
|
|
|
|
|
|
|
| കുംഭമേളയില് തിക്കിലും തിരക്കിലും 30 മരണം: 12 വര്ഷത്തിലൊരിക്കല് നടക്കുന്ന മേളയിലേക്ക് ജനപ്രവാഹം |
|
ഉത്തര്പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. 60 ത് പേര്ക്കാണ് അപകടത്തില് പരുക്കേറ്റത്. മരണപ്പെട്ടവരില് 25 പേരെ തിരിച്ചറിഞ്ഞതായി യുപി സര്ക്കാര് പുറത്തുവിട്ട ഔദ്യോഗിക കണക്കില് സൂചിപ്പിക്കുന്നു.
മരിച്ചവരില് കര്ണാടകയില് നിന്നും നാല് പേരും, അസമില് നിന്നും ഗുജറാത്തില് നിന്നും ഓരോരുത്തരും ഉള്പ്പെടുന്നു. നിലവില് 5 പേരെയാണ് തിരിച്ചറിയാന് ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെല്പ്പ് ലൈന് നമ്പറും ഉത്തര്പ്രദേശ് സര്ക്കാര് പുറത്തിറക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.
അതിനിടെ തിക്കും തിരക്കും കൂടാന് പ്രധാനകാരണം വിഐപി സന്ദര്ശനമാണെന്ന |
|
Full Story
|
|
|
|
|
|
|
| എത്രയും പെട്ടെന്ന് എന്നെ ശിക്ഷിക്കണം;നൂറു വര്ഷം ജയിലില് അടച്ചോളൂ - രണ്ടു പേരെ വെട്ടിക്കൊന്ന പാലക്കാട്ടെ പ്രതി |
|
എത്രയും പെട്ടെന് തന്നെ ശിക്ഷിക്കണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. നൂറു വര്ഷം ജയിലില് അടച്ചോളൂവെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് സമ്മതിച്ചു. മകളുടെയും മരുമകന്റെയും മുന്നില് തല കാണിക്കാന് പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകള് എഞ്ചിനിയറാണെന്നും മരുമകന് ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. ചെന്താമരയെ അടുത്തമാസം പന്ത്രണ്ട് വരെ റിമാന്ഡ് ചെയ്തിട്ടുണ്ട്. ഉടന് ആലത്തൂര് ജയിലിലേക്ക് കൊണ്ടുപോകും.
പൂര്വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാന്ഡ് റിപ്പോര്ട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതില് പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ |
|
Full Story
|
|
|
|
|
|
|
| സംവിധായകന് ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു |
|
സംവിധായകന് ഷാഫിയുടെ ആരോഗ്യനിലയില് മാറ്റമില്ലെന്നും ഗുരുതരാവസ്ഥില് തുടരുകയാണെന്നും സംവിധായകന് ബി ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ആസ്റ്റര് മെഡിസിറ്റിയില് വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണന് പങ്കുവെച്ചത്. ആശുപത്രിയില് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്ത്തകരും ഉണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നല്കുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്. ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയില് ആശാവഹമായ പുരോഗതിയില്ല.
എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനില്ക്കുന്നത്.കുറച്ച് മുമ്പ് ഡോക്ടര്മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് |
|
Full Story
|
|
|
|
|
|
|
| വയനാട്ടിലെ മാനന്തവാടിയില് കടുവയുടെ ആക്രമണത്തില് ഒരു സ്ത്രീ കൊല്ലപ്പെട്ടു: പുലിയെ വെടിവയ്ക്കാന് ഉത്തരവ് |
|
വയനാട്ടില് വീണ്ടും കടുവ ആക്രമണം. കടുവയുടെ ആക്രമണത്തില് ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്ക്കാലിക വാച്ചര് അച്ചപ്പന്റെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് (45) മരിച്ചത്. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില് കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.മാവോയിസ്റ്റ് തെരച്ചിലിനിടയില് തണ്ടര്ബോള്ട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. ഇവരുടെ തലയുടെ പിന്ഭാഗം ഭക്ഷിച്ച നിലയിലാണ്. കാടിനോട് ചേര്ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള് കാണുന്നുണ്ടെന്നും സമീപവാസികള് പറയുന്നു.
മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ |
|
Full Story
|
|
|
|
| |