Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
ഇന്ത്യ/ കേരളം
  06-01-2025
പി.വി. അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു: 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
പി വി അന്‍വര്‍ എംഎല്‍എയെ പോലിസ് അറസ്റ്റ് ചെയ്ത്, റിമാന്‍ഡില്‍ അയച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. മജിസ്ട്രേറ്റിനടുത്ത് എത്തിച്ച ശേഷമാണ് തീരുമാനം നടപ്പാക്കിയത്. മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസിലാണ് അറസ്റ്റും റിമാന്‍ഡും.

പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അന്‍വറിന് അനുകൂലമായി മുദ്രാവാക്യം
Full Story
  02-01-2025
ഉമാ തോമസ് എംഎല്‍എയുടെ അപകടത്തില്‍ വിവാദം തുടരുന്നു: നടി ദിവ്യാ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടാക്കിയ ?ഗിന്നസ് നൃത്ത വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. മെ?ഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടിയുടെ മടക്കം. പരിപാടിയുടെ സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഏറെക്കാലമായി അമേരിക്കയില്‍ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സിം?ഗപ്പൂര്‍ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലെത്തിയത്.

പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ
Full Story
  02-01-2025
തമിഴ്നാട് ദിണ്ടിഗലില്‍ നത്തത്തിനു സമീപം കാര്‍ പാലത്തില്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പറച്ചാലില്‍ ബാലകൃഷ്ണന്റെ ഭാര്യ സെറീന, ഗോവിന്ദന്റെ ഭാര്യ ശോഭന എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. രണ്ട് കുട്ടികളടക്കം ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും മധുര നത്തം വഴി ട്രിച്ചിയിലെക്ക് പോകവെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിച്ചു ശ്രീരംഗത്തേക് പോകുകയായിരുന്നു സംഘം. ട്രിച്ചി-നത്തം നാലുവരിപാതയില്‍ സഞ്ചരിക്കുമ്പോള്‍ പുതുപ്പട്ടിയില്‍ വച്ച് കാര്‍ മൈല്‍ കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പാലത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ടയര്‍ ഊരി തെറിച്ചു പോയി. സെറീന, ശോഭന എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവര്‍ക്ക് നത്തം സര്‍ക്കാര്‍

Full Story
  01-01-2025
കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസ്സാണ് മറിഞ്ഞത്. ക്ലാസിന് ശേഷം വിദ്യാര്‍ഥികളുമായി മടങ്ങുംവഴിയാണ് അപകടം ഉണ്ടായത്. സര്‍വീസ് റോഡില്‍ നിന്നും സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ മറ്റ് കുട്ടികളുടെ നില ?ഗുരുതരമല്ലെന്നാണ് സൂചന.

അപകടസമയത്ത് 15 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിനിടെ ഒരു കുട്ടി പുറത്തേക്ക് തെറിച്ചുവീണ് ബസിനടിയില്‍പ്പെട്ടു. സംഭവം നടന്ന ഉടന്‍ നാട്ടുകാര്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും കുട്ടികളെ തളിപ്പറമ്പ് ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. അതേസമയം
Full Story
  01-01-2025
ഇന്‍ഫോസിസ് ക്യാമ്പസില്‍ പുലിയിറങ്ങി: ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
മൈസൂരിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ പുലിയിറങ്ങി. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിസിടിവി ദൃശ്യങ്ങളില്‍ പുലിയെ കണ്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് 4 മണിയോടെ സ്ഥലത്ത് എത്തുകയും ഉടന്‍ തന്നെ പിടികൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പുലിക്കായി വനം വകുപ്പ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പസില്‍ പുലിയെ കണ്ടത്. ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇന്‍ഫോസിസ് കാമ്പസ് റിസര്‍വ് ഫോറസ്റ്റിന് സമീപമാണ്.
Full Story
  31-12-2024
നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം: മുഖ്യമന്ത്രിയുടെ പുതുവര്‍ഷ ദിനാശംസ
ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെയെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ആശംസ

പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്,
Full Story
  30-12-2024
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍; സുനി ജയിലില്‍ നിന്നു പുറത്തിറങ്ങി
ടി പി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവ?ദിച്ചിരിക്കുന്നത്. പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും 2012 മെയ് നാലിന് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ് കൊടി സുനി. ഇത് അടക്കം 37 ക്രിമിനല്‍ കേസുകളാണ് കൊടി സുനിക്കെതിരെയുള്ളത്. ഈ പശ്ചാത്തലം എല്ലാം മറികടന്നാണ് കൊടിസുനിക്ക് പരോള്‍ ലഭിച്ചത്.

പരോള്‍ ആവശ്യപ്പെട്ട് കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്.
Full Story
  30-12-2024
ഉമ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ ഇവന്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍
ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടിയുടെ ഇവന്റ് മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗിന്നസ് നൃത്തം സംഘടിപ്പിച്ച് തട്ടിക്കൂട്ട് സംഘടന: ഓഫീസ് ഇല്ല, രജിസ്‌ട്രേഷന്‍ ഇല്ല: ഉമാ തോമസ് എംഎല്‍എ വീണത് ഈ വേദിയിലാണ്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത 'മൃദംഗനാദം' സംഘാടകര്‍ പ്രവര്‍ത്തിക്കുന്നതു വയനാട് പട്ടണത്തിലാണെന്ന് വിവരം ലഭിച്ചു. ഇവര്‍ സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ പോയപ്പോഴാണ് എംഎല്‍എ ഉമ തോമസ് സ്റ്റേജില്‍ നിന്നു വീണത്.

കൃഷ്ണകുമാറുമായി കലൂര്‍ സ്റ്റേഡിയത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്.
Full Story
[44][45][46][47][48]
 
-->




 
Close Window