Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
ഇന്ത്യ/ കേരളം
  09-01-2024
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റി ബയോട്ടിക് വില്‍ക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇനി ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കില്ല. കുറിപ്പടി ഇല്ലാതെ നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ മരുന്ന് നല്‍കിയാല്‍, ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കും. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിവരം നല്‍കാമെന്നും മന്ത്രി അറിയിച്ചു.

ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം അതിനെതിരെയുണ്ടാകുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്. 2050 ഓടെ ഒരു കോടി ജനങ്ങളെ കൊല്ലുന്ന മഹാമാരിയായി ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ
Full Story
  08-01-2024
കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി; പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നു സുപ്രീംകോടതി
ബില്‍കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികള്‍ നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിചരണ നടന്ന സ്ഥലം മഹാരാഷ്ട്ര ആയതിനാല്‍ ഇളവ് നല്‍കാന്‍ അധികാരം മഹാരാഷ്ട്ര സര്‍ക്കാരിനെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
പരസ്യം ചെയ്യല്‍

തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്
Full Story
  08-01-2024
കേരള സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം കണ്ണൂരിന്: വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂര്‍ നേടി
62-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം. 952 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്റ് ലഭിച്ചു. അവസാന ദിവസം പോയിന്റുകള്‍ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം ഉറപ്പിച്ച് മുന്നേറിയെങ്കിലും കോഴിക്കോട് അവസാന മത്സരയിനങ്ങളില്‍ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂര്‍ നാലാം തവണ കലോത്സവത്തില്‍ കിരീടം നേടുകയായിരുന്നു.
പരസ്യം ചെയ്യല്‍

പാലക്കാട്- 938, തൃശൂര്‍- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239
Full Story
  03-01-2024
ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം: തൃശൂരിലെ വേദിയില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് നരേന്ദ്രമോദി
തൃശൂരിലെ വേദിയില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മോദി പറഞ്ഞു. കേന്ദ്രം നല്‍കുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാന്‍ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാല്‍ കേന്ദ്ര പദ്ധതികള്‍ക്കടക്കം തടസം സൃഷ്ടിക്കുകയാണെന്നും അദേഹം പറഞ്ഞു.

വിശ്വാസത്തെയും ആചാരത്തെയും ഇവിടത്തെ സര്‍ക്കാര്‍ അവഹേളിക്കുന്നു. അതിനെ കൊള്ളയടിക്കാനുള്ള മാര്‍ഗമായി മാത്രമാണ് ഇന്ത്യ മുന്നണി കാണുന്നത്. അത് ശബരിമലയില്‍ നമ്മള്‍ കണ്ടു. അവിടെത്തെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വിഷമം ആയി. തൃശ്ശൂര്‍ പൂരത്തിന്റെ പേരില്‍ നടക്കുന്ന വിവാദം അത്തരത്തില്‍ ഒന്നാണ്. എല്ലാ വിശ്വാസത്തെയും ബിജെപി അംഗീകരിക്കുന്നു.
Full Story
[93][94][95][96][97]
 
-->




 
Close Window