|
|
|
|
|
| ബന്ധുക്കളും അഭിഭാഷകരും ബോബി ചെമ്മണ്ണൂരിനെ കണ്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും |
|
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാന് മാറ്റി ഹൈക്കോടതി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില് ബോബി ജയിലില് തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം. അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. ബന്ധുക്കള്ക്കും അഭിഭാഷകര്ക്കും ജയില് അധികൃതര് സന്ദര്ശനത്തിന് അനുമതി നല്കി.
പൊതുഇടത്തില് സംസാരിക്കുമ്പോള് ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. ജാമ്യാപേക്ഷ വന്നാല് മൂന്ന് ദിവസം പൊലീസിന് മറുപടി നല്കാന് സമയം നല്കും. അത് അറിയില്ലേ, അതാണ് ഹൈക്കോടതിയുടെ നടപടിക്രമമെന്നും ഹൈക്കോടതി പ്രതിഭാഗം അഭിഭാഷകനോട് കോടതി |
|
Full Story
|
|
|
|
|
|
|
| വാഹനങ്ങള്ക്ക് ബിഎച്ച് രജിസ്ട്രേഷന്: എല്ലാ സംസ്ഥാനത്തും വാഹനം ഉപയോഗിക്കാന് ഈ രജിസ്ട്രേഷനില് മതി |
|
ഭാരത് സീരിസ് പ്രകാരം കേരളത്തില് വാഹനം രജിസ്റ്റര് ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങള് മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോള് വീണ്ടും രജിസ്ട്രേഷന് ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങള് ഒരു വര്ഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന് രജിസ്ട്രേഷന് മാറ്റേണ്ടതുണ്ട്.
ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുപോകുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകള് ഏറെയാണ്. ബിഎച്ച് (ആഒ) വാഹന രജിസ്ട്രേഷനിലൂടെ ആ കടമ്പകള് ഇല്ലാതാക്കുകയാണ് കേന്ദ്ര സര്ക്കാര്. ഭാരത് സീരിസില് വാഹന രജിസ്ട്രേഷന് നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വര്ഷത്തിലെ അവസാന രണ്ടക്കങ്ങള്, ബി.എച്ച് |
|
Full Story
|
|
|
|
|
|
|
| വാളയാര് പെണ്കുട്ടികളുടെ മരണം: പെണ്കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്ത്ത് സിബിഐ കുറ്റപത്രം |
|
വാളയാര് കേസില് നിര്ണായക നീക്കവുമായി സിബിഐ. കേസില് പെണ്കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്ത്ത് സിബിഐ തിരുവനന്തപുരം യൂണിറ്റ് കൊച്ചി സിബിഐ കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. പെണ്കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്ത 6 കേസുകളിലാണ് കുറ്റപത്രം സമര്പ്പിച്ചത്. 2017 ജനുവരി 13, മാര്ച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ഇവരുടെ മരണത്തില് മാതാപിതാക്കള്ക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്. പെണ്കുട്ടികള് ചൂഷണത്തിനിരയായ വിവരം നേരത്തെ മാതാപിതാക്കള് അറിഞ്ഞിരുന്നതായി സിബിഐ അന്വേഷണത്തില് കണ്ടെത്തി. കുട്ടികള് ബലാത്സംഗത്തിനിരയായ വിവരം മുന്കൂട്ടി അറിഞ്ഞിട്ടും |
|
Full Story
|
|
|
|
|
|
|
| ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടിയില്ല; 14 ദിവസം റിമാന്ഡ് പ്രതിയായി കാക്കനാട് ജില്ലാ ജയിലില് |
|
ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില് വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കോടതി വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ വയനാട്ടില് നിന്ന് കൊച്ചി സെന്ട്രല് പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രതിയെ കോടതിയില് ഹാജരാക്കിയത്. ബോബിയുടെ ജാമ്യ ഹര്ജിയും കോടതി പരിഗണിച്ചിരുന്നു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യ ഹര്ജിയില് ബോബി ചെമ്മണ്ണൂരിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ |
|
Full Story
|
|
|
|
|
|
|
| നടി ഹണി റോസിന്റെ പരാതിയില് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു |
|
എറണാകുളം സെന്ട്രല് പൊലീസിനാണ് നടി പരാതി നല്കിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയില് എറണാകുളം സെന്ട്രല് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരു വ്യക്തി തന്നെ ദ്വായര്ത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇന്സ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം ഇന്ന് നല്കി, വ്യവസായി ബോബി ചെമ്മണൂര്. അശ്ലീല പരാമര്ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.
സൈബര് അറ്റാക്കിന്റെ വലിയ ഇരയാണ് താനെന്നും അവര് പറഞ്ഞു. കമന്റിടുന്നവര് മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നല്കിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങില് |
|
Full Story
|
|
|
|
|
|
|
| ഡല്ഹിയില് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഫെബ്രുവരി 5ന് വോട്ടെടുപ്പ്, ഫെബ്രുവരി 8ന് വോട്ടെണ്ണല് |
|
ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 8നാണ് വോട്ടെണ്ണല്. ഡല്ഹിയില് നടന്ന വാര്ത്താസമ്മേളനത്തില് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര് രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചത്.
ഒറ്റ ഘട്ടമായാണ് ഡല്ഹിയില് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്ദേശ പത്രിക സമര്പ്പിക്കാം. ജനുവരി 18ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാനതീയതി. ഡല്ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്പ്രദേശിലെ മില്ക്കിപൂര്, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.
പരസ്യം ചെയ്യല്
ഡല്ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില് 12 എണ്ണം സംവരണസീറ്റുകളാണ്. 2.08 |
|
Full Story
|
|
|
|
|
|
|
| ചോറ്റാനിക്കരയില് പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില് തലയോട്ടിയും അസ്ഥികളും കണ്ടെത്തി |
|
ചോറ്റാനിക്കരയില് 20 വര്ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിനുള്ളില് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഫ്രിഡ്ജിനുള്ളില് കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. 20 വര്ഷമായി അടഞ്ഞുകിടക്കുന്ന കൊച്ചിയിലെ ഒരു ഡോക്ടറുടെ വീട്ടില് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ശരീരഭാഗങ്ങള് കൊണ്ട് ഉപേക്ഷിച്ചതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ചോറ്റാനിക്കര എരുവേലി പാലസ് സ്ക്വയറിന് സമീപത്ത് 12 ഏക്കര് പറമ്പില് 20 വര്ഷമായി ആള്ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. കൊച്ചിയില് താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്ഷങ്ങളായി കൊച്ചിയിലാണ് |
|
Full Story
|
|
|
|
|
|
|
| പി.വി അന്വര് എംഎല്എ ജയില് മോചിതനായി; ജയിലിനു മുന്നില് വമ്പന് സ്വീകരണം |
|
നിലമ്പൂര് ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്ത്തകര് തകര്ത്ത കേസില് അറസ്റ്റിലായ പി വി അന്വര് എംഎല്എ ജയില് മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്ത്തകര് അന്വറിനെ സ്വീകരിച്ചു. തന്നെ പിന്തുണച്ചവര്ക്ക് അന്വര് നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലില് കിടക്കാന് തയാറായാണ് താന് വന്നതെന്നും ഇവിടുത്തെ ജുഡീഷ്യറിയില് നിന്ന് നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും അത് കിട്ടിയെന്നും അന്വര് പറഞ്ഞു.
അറസ്റ്റിലായി 18 മണിക്കൂറിന് ശേഷമാണ് അന്വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണം, പൊതുമുതല് നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് |
|
Full Story
|
|
|
|
| |