Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
അദാനിക്ക് എതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല; ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത് വെറും ആരോപണങ്ങള്‍ മാത്രമെന്നു സെബി
Text By: UK Malayalam Pathram
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സെബി. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തല്‍. കമ്പനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കും. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. അദാനി കമ്പനികള്‍ ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചതായും അഡികോര്‍പ്പ് എന്റര്‍പ്രൈസസ് വഴി അദാനി പവറിന് ധനസഹായം നല്‍കിയതായുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്.

സെബി നിയമത്തിന്റെ ഏതെങ്കിലും ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ, അതില്‍ സാമ്പത്തിക പ്രസ്താവനകളില്‍ തെറ്റായി പ്രതിനിധാനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സെബി വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം, ഇടപാടുകള്‍ നിയമാനുസൃതമാണെന്നും ലിസ്റ്റിംഗ് കരാറോ LODR നിയന്ത്രണങ്ങളോ ലംഘിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window