|
|
|
|
|
| മഹാകുംഭമേള തിങ്കളാഴ്ച ആരംഭിക്കും; 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഘോഷത്തിന് വന്‍ ഒരുക്കങ്ങള്‍ |
|
മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു.
മഹാകുംഭമേളയ്ക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സര്‍ക്കാറിന്റെ ഒരുക്കങ്ങള്‍. ഇതിനായി മഹാകുംഭമേള എന്ന പേരില്‍ നാലുമാസത്തേക്ക് പുതിയ ജില്ല ഉള്‍പ്പെടെ രൂപീകരിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അതിഗംഭീരമായ ഒരുക്കങ്ങള്‍.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇനി ഭക്തി സാന്ദ്രമായ ദിനങ്ങള്‍. ജനുവരി 13 ലെ പൗഷ് പൗര്‍ണിമ സ്‌നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരി തെളിയും. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും. 12 വര്‍ഷത്തിലൊരിക്കല്‍ |
|
Full Story
|
|
|
|
|
|
|
| ഹണി റോസിന്റെ പരാതി: രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി |
|
ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.
അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഈശ്വരനെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സലീമാണ് എറണാകുള സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു; ഹണി റോസ് നിയമനടപടിയിലേക്ക് |
|
രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടിക്ക് നടി ഹണി റോസ്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിനെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് |
|
Full Story
|
|
|
|
|
|
|
| പത്തനം തിട്ടയില്‍ 62 പേര്‍ പീഡിപ്പിച്ച കേസില്‍ പ്രതി നവവരനും: 20 പേര്‍ കസ്റ്റഡിയില്‍ |
|
പത്തനംതിട്ടയില്‍ ദളിത് വിദ്യാര്‍ഥിയായ 18കാരി പീഡനത്തിനിരയായ കേസില്‍ 20 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നേരത്തെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റാന്നിയില്‍ നിന്നും ആറുപേരെക്കൂടിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. അടുത്തദിവസം വിവാഹനിശ്ചയം നടക്കേണ്ട ഒരു യുവാവ് അടക്കമാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. റാന്നിയില്‍ നിന്നും അറസ്റ്റിലായ ആറു പേരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. കേസിലെ എഫ്‌ഐആറുകളുടെ എണ്ണം ഏഴായി.
കഴിഞ്ഞദിവസം അറസ്റ്റിലായ സുബിനാണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് എന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് 13 വയസുള്ളപ്പോള്‍ സുബിന്‍ അശ്‌ളീല ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും |
|
Full Story
|
|
|
|
|
|
|
| ബന്ധുക്കളും അഭിഭാഷകരും ബോബി ചെമ്മണ്ണൂരിനെ കണ്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും |
|
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം. അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ജയില്‍ അധികൃതര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കി.
പൊതുഇടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. ജാമ്യാപേക്ഷ വന്നാല്‍ മൂന്ന് ദിവസം പൊലീസിന് മറുപടി നല്‍കാന്‍ സമയം നല്‍കും. അത് അറിയില്ലേ, അതാണ് ഹൈക്കോടതിയുടെ നടപടിക്രമമെന്നും ഹൈക്കോടതി പ്രതിഭാഗം അഭിഭാഷകനോട് കോടതി |
|
Full Story
|
|
|
|
|
|
|
| വാഹനങ്ങള്‍ക്ക് ബിഎച്ച് രജിസ്‌ട്രേഷന്‍: എല്ലാ സംസ്ഥാനത്തും വാഹനം ഉപയോഗിക്കാന്‍ ഈ രജിസ്‌ട്രേഷനില്‍ മതി |
|
ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങള്‍ ഒരു വര്‍ഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ടതുണ്ട്.
ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുപോകുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകള്‍ ഏറെയാണ്. ബിഎച്ച് (ആഒ) വാഹന രജിസ്‌ട്രേഷനിലൂടെ ആ കടമ്പകള്‍ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭാരത് സീരിസില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി.എച്ച് |
|
Full Story
|
|
|
|
|
|
|
| വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം |
|
വാളയാര്‍ കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ തിരുവനന്തപുരം യൂണിറ്റ് കൊച്ചി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 6 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ജനുവരി 13, മാര്‍ച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായ വിവരം നേരത്തെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികള്‍ ബലാത്സംഗത്തിനിരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും |
|
Full Story
|
|
|
|
|
|
|
| ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടിയില്ല; 14 ദിവസം റിമാന്‍ഡ് പ്രതിയായി കാക്കനാട് ജില്ലാ ജയിലില്‍ |
|
ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കോടതി വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ വയനാട്ടില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ബോബിയുടെ ജാമ്യ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ ബോബി ചെമ്മണ്ണൂരിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ |
|
Full Story
|
|
|
|
| |