Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
ഇന്ത്യ/ കേരളം
  03-04-2023
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയത് വിവാദമായി: ട്രാന്‍സ്ഫര്‍ ഉത്തരവ് റദ്ദാക്കി
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടര്‍ അഖില എസ്. നായര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കി. അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി.

ട്രാന്‍സ്ഫര്‍ നടപടി തെറ്റായിരുന്നുവെന്നാണ് സിഎംഡി യുടെ റിപ്പോര്‍ട്ട്. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍
Full Story
  03-04-2023
ട്രെയിനില്‍ തീവയ്പ്പ്: അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു: പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഐജി എ.വിജയന്‍
ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.

പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍. പ്രതി എടിഎസിന്റെ കസ്റ്റിഡിയില്‍ ഇല്ലെന്ന് ഐജി വ്യക്തമാക്കി. കേസില്‍ 18 അംഗ പ്രത്യേക സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്‍ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.



ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു
Full Story
  02-04-2023
വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മതിയായില്ലേ? പോസ്റ്റര്‍വിവാദം ആസൂത്രിതം - ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട് പോസ്റ്റര്‍വിവാദം ആസൂത്രിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പോസ്റ്റൊറൊട്ടിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മതിയായില്ലേയെന്ന് വീണാ ജോര്‍ജ് വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഏഷ്യാനെറ്റ് തനിക്കെതിരെ വ്യാജവാര്‍ത്തയുണ്ടാക്കി. പോസ്റ്ററൊട്ടിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറടക്കമുള്ള സംഘമാണ്. മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഓര്‍ത്തഡോക്‌സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ലെന്ന് വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാര്‍ക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ നേരിട്ടു അറിയിക്കാമെന്നും വീണാ ജോര്‍ജ്
Full Story
  02-04-2023
കാര്യക്ഷമതയില്ലാത്ത കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയില്ല: ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍
മാറ്റങ്ങളോട് ജീവനക്കാര്‍ മുഖംതിരിക്കുകയാണെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസിയെന്ന് സര്‍ക്കാര്‍.

കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശമ്പളവിതരണത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവര്‍ഷത്തില്‍ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിട്ടുണ്ട്. ശമ്പളമടക്കം നല്‍കാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കാനായി 62.67
Full Story
  01-04-2023
മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശം: കോവിഡ് കൂടുന്നതായി മുന്നറിയിപ്പ്
കേരളത്തില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. യോഗത്തെ തുടര്‍ന്ന് കേരളത്തില്‍ ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപതിയിലും കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക്
Full Story
  01-04-2023
തലശ്ശേരിക്കപ്പുറത്തുള്ള കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ: കേരളത്തില്‍ മറ്റെല്ലായിടത്തും 108 രൂപ
കേരളത്തില്‍ ഡീസിലിനും പെട്രോളിനും 2 രൂപാ സാമൂഹ്യ സുരക്ഷാ സെസ് നിലവില്‍ വന്നതോടെ ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താന്‍ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്.

കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയില്‍ കുറവാണ്. മാഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വര്‍ധിച്ചിട്ടുണ്ട്.

ഒരു ലിറ്റര്‍ പെട്രോളിന് മാഹിയില്‍ നല്‍കേണ്ടത് 93 രൂപ 80 പൈസ. മാഹി പിന്നിട്ട് തലശ്ശേരിയില്‍ എത്തിയാല്‍ വില 108 രൂപ 19 പൈസയാകും. അതായത് 14 രൂപ 39 പൈസയുടെ വ്യത്യാസം.

ഡീസലിന് 97 രൂപ 12 പൈസയാണ് കണ്ണൂരിലെ വില. മാഹിയിലാകട്ടെ 83 രൂപ 72 പൈസ. 13 രൂപ 40 പൈസയുടെ വ്യത്യാസം. കാറിന്റെ ഫുള്‍ ടാങ്ക് കപ്പാസിറ്റി 35 ലിറ്റര്‍ ആണെങ്കില്‍ ഒരു തവണ മാഹിയില്‍
Full Story
  31-03-2023
നിര്‍മിച്ച് ആറു മാസം കഴിഞ്ഞ ബിയര്‍ ഉപയോഗിക്കരുത്: കേരള ബിവറേജസില്‍ കാലാവധി കഴിഞ്ഞ 50 ലക്ഷം ലിറ്റര്‍ ബിയര്‍ നശിപ്പിക്കുന്നു
അമിതമായി വാങ്ങി സൂക്ഷിച്ച് വിറ്റഴിക്കാനാകാതെ വന്ന 50 ലക്ഷത്തോളം ലിറ്റര്‍ ബിയര്‍ ബിവറേജസ് കോര്‍പറേഷന്‍ നശിപ്പിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളില്‍ വാങ്ങിക്കൂട്ടിയവയാണിത്. മഴക്കാലത്ത് ബിയര്‍ വില്‍പ്പന കുറയുമെന്നത് അവഗണിച്ചാണ് ഈ സമയം ലക്ഷക്കണക്കിന് കെയ്‌സ് ബിയര്‍ വാങ്ങിയത്. കോര്‍പറേഷന് സാധാരണയില്‍ കവിഞ്ഞ വിലക്കിഴിവും മറ്റാനുകൂല്യങ്ങളും നല്‍കിയ കമ്പനിയില്‍ നിന്നായിരുന്നു വാങ്ങല്‍.

മദ്യവില്‍പ്പനശാലകളിലൂടെ കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും വിറ്റഴിക്കേണ്ട ബിയറുകളാണിവ. നിയമപ്രകാരം ബിയര്‍ ആറുമാസത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ നശിപ്പിക്കണം. മഴക്കാലത്ത് ബിയര്‍ വില്‍പ്പന കുറയുമെന്നതിനാല്‍ അതിനനുസരിച്ചാണ് കോര്‍പറേഷന്‍ വാങ്ങിയിരുന്നത്. പതിവുരീതി മാറ്റിയതോടെയാണ്
Full Story
  31-03-2023
രാഹുല്‍ഗാന്ധിക്ക് എതിരേ മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്തു: രണ്ടാമത്തേതും മാനനഷ്ടക്കേസ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി. ആര്‍എസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് മാനനഷ്ട കേസ് എടുക്കണമെന്ന പരാതി നല്‍കിയിരിക്കുന്നത്. ഹരിദ്വാര്‍ കോടതിയിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം.
ഭാരത് ജോഡോ യാത്രക്കിടെ ആര്‍എസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുല്‍ ഗാന്ധി വിളിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കമാല്‍ ഭഡോരിയക്ക് വേണ്ടി അഭിഭാഷകനായ അരുണ്‍ ഭഡോരിയയാണ് കോടതിയെ സമീപിച്ചത്. പരാതി ഏപ്രില്‍ 12ന് കോടതി പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 499, 500 വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയതെന്നും
Full Story
[45][46][47][48][49]
 
-->




 
Close Window