Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
ഇന്ത്യ/ കേരളം
  15-03-2023
സ്വപ്‌ന സുരേഷിന് എതിരേ മാനനഷ്ടത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക്കീല്‍ നോട്ടീസ്: മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നല്‍കണം
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടിസില്‍ പറയുന്നു. നിയമ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേന വൈറ്റ്ഫീല്‍ഡിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്ന വെളിപ്പെടുത്തിയത്.

കേരളം വിട്ടില്ലെങ്കില്‍ പിന്നെ
Full Story
  14-03-2023
മഴക്കാലം വരുന്നതിനു മുന്‍പ് കേരളത്തില്‍ ശുചീകരണം: ഏപ്രില്‍ ഒന്നിന് വൃത്തിയാക്കല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
സംസ്ഥാനത്തെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.

വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍, മാലിന്യക്കൂനകള്‍, കവലകള്‍, ചെറു പട്ടണങ്ങള്‍, പൊതു ഇടങ്ങള്‍, അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ചന്തകള്‍, കമ്മ്യൂണിറ്റി ഹാള്‍,
Full Story
  13-03-2023
കൊച്ചിയിലെ മാലിന്യപുക: മാലിന്യം കത്തിച്ചിട്ടില്ലെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ എംഡി: ഗൂഢാലോചനയെന്ന് വിശദീകരണം
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള. മാലിന്യം കത്തിച്ചാല്‍ കരാറെടുത്ത കമ്പനിക്കു വന്‍ നഷ്ടമാണു ഫലം. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ സോന്‍ട കരാര്‍ എടുത്തിട്ടില്ല. മാലിന്യം കത്തിയതില്‍ നഷ്ടം സംഭവിച്ചത് കമ്പനിക്കാണെന്നും രാജ്കുമാര്‍ പറഞ്ഞു.

''നിയമാനുസൃതമാണ് ടെന്‍ഡര്‍ നേടിയത്. ബയോമൈനിങ്ങില്‍ മുന്‍പരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂര്‍ത്തിയാക്കി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയില്‍ ആരോപിക്കാന്‍ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെന്‍ഡര്‍ എടുക്കാന്‍ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാല്‍ അത്
Full Story
  13-03-2023
കണ്ണൂര്‍ തളിപ്പറമ്പില്‍ നടു റോഡില്‍ യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു: പ്രതിയെ പോലീസ് പിടികൂടി
കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തില്‍ വെച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ വഴിയാത്രക്കാരനും പരുക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Full Story
  13-03-2023
സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു
ഏപ്രില്‍ 18ന് അന്തിമ വാദം കേള്‍ക്കും. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഭരണഘടന ബെഞ്ച് ഹര്‍ജികള്‍ പരിഗണക്കുമ്പോള്‍ ലൈവായി ടെലികാസ്റ്റ് ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ടത്.

കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് നിയമസാധുത നല്‍കുന്നത് പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍
Full Story
  08-03-2023
എറണാകുളം കലക്ടര്‍ക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റം: മറ്റ് അഞ്ച് കലക്ടര്‍മാരെയും മാറ്റി
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളില്‍ കളക്ടര്‍മാരെ മാറ്റി. നിലവില്‍ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്‌മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടര്‍ക്ക് സ്ഥാനചലനമുണ്ടാക്കുന്നത്. എറണാകുളം, വയനാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്.

നിലവിലുള്ള വയനാട് കലക്ടര്‍ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂര്‍ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എന്‍എസ്‌കെയാണ് പുതിയ എറണാകുളം കളക്ടര്‍. ആലപ്പുഴ കളക്ടര്‍ വൈആര്‍ കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായി മാറ്റി നിയമിച്ചു.

ധനകാര്യവകുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ
Full Story
  08-03-2023
കൊച്ചിയിലെ വിഷപ്പുകയിലാക്കിയ മാലിന്യ പ്ലാന്റിലെ തീപിടിത്തം: കരാറുകാരന്‍ തന്റെ മരുമകനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് കരാര്‍ കിട്ടിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വന്‍. വിവാദത്തില്‍ കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു പരിപാടി അവര്‍ക്ക് അവിടെയുണ്ടെന്ന് അറിഞ്ഞതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി കാലഘട്ടത്തിലാണ് താന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. 72 വര്‍ഷമായി താന്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. ബന്ധുക്കള്‍ക്ക് ആര്‍ക്കും ഇതുവരെ യാതൊരു സഹായവും ചെയ്തിരുന്നില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍
Full Story
  07-03-2023
എരുമേലി വിമാനത്താവളത്തിനു നിര്‍ദേശിച്ച ചെറുവള്ളി എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കാന്‍ നടപടി: 4375 ഹെക്ടറില്‍ പരന്നു കിടക്കുകയാണ് എസ്റ്റേറ്റ്
ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി. അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ച് എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫീസുകളില്‍ നിന്ന് എസ്റ്റേറ്റ് അധികൃതര്‍ക്ക് ഡിമാന്‍ഡ് നോട്ടിസ് നല്‍കി.

നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി 1039.876 ഹെക്ടര്‍ (2570 ഏക്കര്‍) ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നത്. എരുമേലി തെക്ക് വില്ലേജില്‍പെട്ട സ്ഥലത്തിന്റെ കുടിശികയും പലിശയും ഉള്‍പ്പെടെ 58 ലക്ഷത്തോളം രൂപയും മണിമല വില്ലേജില്‍ 3,53,958 രൂപയുമാണ് റവന്യു വകുപ്പ് സ്വീകരിക്കാന്‍ നടപടി തുടങ്ങിയത്.

എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ആകെ 4375 ഹെക്ടറാണ് ചെറുവള്ളി എസ്റ്റേറ്റ്. നിലവില്‍ പാലാ സബ് കോടതിയിലാണ്
Full Story
[49][50][51][52][53]
 
-->




 
Close Window