Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
ഇന്ത്യ/ കേരളം
  22-03-2023
കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം നേരിയ വര്‍ധിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി
Full Story
  22-03-2023
യുകെയിലെ ഹൈക്കമ്മീഷനില്‍ ബ്രിട്ടീഷ് പോലീസില്ല: ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ സെക്യൂരിറ്റി വെട്ടിക്കുറച്ച് ഇന്ത്യയുടെ മറുപടി
സുരക്ഷാ വീഴ്ച മൂലം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഏര്‍പ്പെടുത്തിയ സുരക്ഷ വെട്ടിക്കുറച്ച് മോദി സര്‍ക്കാര്‍. ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ പോലീസ് ബാരിക്കേഡുകളും രാജാജി മാര്‍ഗിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ വസതിക്ക് മുന്നിലെ ബാരിക്കേഡുകളുമാണ് ബുധനാഴ്ച ഉച്ചയോടെ നീക്കംചെയ്തത്. ഇവിടങ്ങളിലെ ഏതാനും സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രീട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഖലിസ്ഥാന്‍വാദികളുടെ
Full Story
  21-03-2023
സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന ജോലിക്കാര്‍ കുടുങ്ങും: ഏപ്രില്‍ 1 മുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം

സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം അടുത്തമാസം മുതല്‍ നിലവില്‍ വരും. ഏപ്രില്‍ ഒന്നു മുതലാണ് സെക്രട്ടറിയേറ്റില്‍ പുതിയ മാറ്റം. ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ അക്സസ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിക്കണം. രണ്ടു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും.

Full Story
  21-03-2023
തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേ?: വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടണം: സുപ്രീംകോടതി
തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടാനും കോടതി നിര്‍ദ്ദേശിച്ചു.

കഴുത്തില്‍ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം. തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ ലഭ്യമാണെങ്കില്‍ അവയെക്കുറിച്ച് കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ ഇനി മേയ് രണ്ടിനു തുടര്‍വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക
Full Story
  20-03-2023
സര്‍ക്കാരായാലും മാധ്യമങ്ങളായാലും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അവകാശമില്ല: ഹൈക്കോടതി
കാരണമില്ലാതെ പൗരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരായാലും മാധ്യമങ്ങള്‍ ആയാലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കd കടന്നുകയറാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. സ്വകാര്യതയില്‍ കടന്നുകയറുന്നതിന് മാധ്യമ പ്രവര്‍ത്തനം ഒരു ഒഴിവുകഴിവല്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേക്കാള്‍ ഗോസിപ്പുകള്‍ കൊടുക്കാനാണ് താത്പര്യമെന്ന് കോടതി അഭിപ്രായപ്പെട്ടു.

അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജെന്ന വ്യാജേന തന്നെ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് നേരത്തെ ക്രൈം എഡിറ്റര്‍ ടി പി
Full Story
  20-03-2023
നിലപാട് വ്യക്തമാക്കി താമരശ്ശേരി രൂപത: എല്‍ഡിഎഫും യുഡിഎഫും അവഗണിച്ചു: ]n-പിന്തുണ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ക്ക്: ബിഷപ്പ്
കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ബിജെപി ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രധാനം. മാറി മാറി വന്ന കോണ്‍ഗ്രസ്, സിപിഎം ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാല്‍ മറ്റെന്തോ സമ്മര്‍ദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറി. ഇതില്‍ എതിര്‍പ്പുണ്ട്. അത് വലിയൊരു പ്രശ്നമാണ്. കര്‍ഷകര്‍ ഒരു വലിയ സംഘടിതശക്തി അല്ലാത്തത് കൊണ്ട് കര്‍ഷകരെ ഒരു സര്‍ക്കാരിനും വേണ്ട, എല്ലാം
Full Story
  19-03-2023
രാഹുല്‍ ഗാന്ധി ഇന്ത്യ മുഴുവന്‍ നടത്തിയ ജോഡോ യാത്രയില്‍ ലൈംഗിക പീഡനത്തിലെ ഇരകളെ കുറിച്ച് പറഞ്ഞോ? അന്വേഷണം
ഭാരത് ജോഡെ യാത്രയ്ക്കിടയില്‍ ലൈംഗിക പീഡന ഇരകളെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പൊലീസ് എത്തി.
ഭാരത് ജോഡോ യാത്രയ്ക്കിടയിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച 'ലൈംഗിക പീഡന' ഇരകളുടെ വിവരങ്ങള്‍ തേടിയാണ് ഡല്‍ഹി പൊലീസ് എത്തിയതെന്നാണ് അറിയുന്നത്. വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
Full Story
  19-03-2023
ഒരു കിലോ റബറിന് 300 രൂപയാക്കിയാല്‍ ബിജെപിയെ സഹായിക്കാം: തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
ബിജെപിയുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമില്ല. സംസാരിക്കുന്നതിന് സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകല്‍ച്ചയുമില്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

സഹായ വാഗാദാനവുമായി വന്നാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ ഒരു മടിയുമില്ല. ഓഫര്‍ വച്ചാല്‍ മലയോര കര്‍ഷകര്‍ പിന്തുണ നല്‍കുമെന്നും ഇത് സഭയുടെ നിലപാടല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ബിജെപിയ്ക്ക് എന്നല്ല ആര്‍ക്കും ഓഫറുമായി മുന്നോട്ട് വരാം. കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ഒന്നും ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് റബറിന്റെ വില 120 ആയി നില്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
റബര്‍ പ്രതിസന്ധി നിസാരവിഷയമല്ലെന്ന് ഗോവിന്ദന്‍ മാഷിന് തോന്നുന്നുണ്ടാകുമെങ്കിലും മലയോര കര്‍ഷകര്‍ക്ക് തോന്നുന്നില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ
Full Story
[48][49][50][51][52]
 
-->




 
Close Window