Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഇന്ത്യ/ കേരളം
  23-11-2024
48 നിയമസഭാ മണ്ഡലങ്ങള്‍, രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍: ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശക്തി പ്രകടനം
48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 28 ഇടത്ത് ബിജെപി സഖ്യം വിജയം നേടി. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയിലൂടെ നിലനിര്‍ത്തിയപ്പോള്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിളങ്ങുന്ന വിജയത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം ഉയര്‍ത്തിയ ഒന്നിച്ച് നിന്നാല്‍ നമ്മള്‍ സേഫാണ് എന്ന മുദ്രാവാക്യം ഇന്ത്യ ഏറ്റെടുത്ത മഹാമന്ത്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ മുന്നണി ഉയര്‍ത്തിയ നെഗറ്റീവ് പൊളിറ്റിക്സിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
Full Story
  23-11-2024
മുനമ്പത്തെ പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: സമരം തുടരുമെന്ന് സമരസമിതി
മുനമ്പം തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര സമിതിയുമായുള്ള ചര്‍ച്ച നടത്തി. ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തിയത്. മുനമ്പത്തെ പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുയോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് സമരസമിതി മറുപടി നല്‍കി. വഫ്ഖിന്റെ ആസ്തി വിവരപട്ടികയില്‍ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.

ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്തുവാന്‍ പരിശ്രമിക്കുമെന്നും കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണസഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ റവന്യു മന്ത്രി കെ. രാജന്‍,
Full Story
  22-11-2024
ഭാര്യ ലേബര്‍ റൂമില്‍ ആയിരിക്കെ കൂട്ടിനെത്തിയ കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജയില്‍ ശിക്ഷ
12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനുമാണ് വിധിച്ചത്. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി വീട്ടില്‍ സുരേഷി (45) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. 2008 ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ പ്രസവ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സമയം പരിചരിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടാണ് സുരേഷിന്റെ ക്രൂരത. കുട്ടിയ വിവിധ ഇടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഭാര്യയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയ സമയം ആശുപത്രി റൂമില്‍വച്ചും 2012ല്‍ കോയമ്പത്തൂരിലുള്ള വീട്ടില്‍വച്ചും 2019 ഡിസംബറില്‍ പള്ളത്തുള്ള പ്രതിയുടെ വീട്ടില്‍വച്ചും ബലാത്സംഗം ചെയ്തു. ആദ്യത്തെ ബലാത്സം?ഗം മൊബൈല്‍ ഫോണില്‍
Full Story
  22-11-2024
5 ദിവസത്തെ വിദേശ പര്യടനത്തില്‍ 31 ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്
5 ദിവസത്തെ വിദേശ പര്യടനത്തിനിടയില്‍ നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 31 ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. നൈജീരിയയില്‍ ഒന്നും ?ഗയാനയില്‍ ഒമ്പതും ശേഷിക്കുന്ന ചര്‍ച്ചകള്‍ ബ്രസീലിലുമാണ് നടത്തിയത്.

നെജീരിയിയല്‍ വെച്ച് നൈജീരിയന്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ബ്രസീലില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി 10 ഉഭയകക്ഷി യോഗങ്ങളില്‍ പങ്കെടുത്തു. ഗയാന സന്ദര്‍ശന വേളയില്‍ അദ്ദേഹം 9 ഉഭയകക്ഷി യോഗങ്ങളാണ് നടത്തിയത്.

ബ്രസീലില്‍ ജി20 ഉച്ചകോടിക്കിടെ ബ്രസീല്‍, ഇന്തോനേഷ്യ, പോര്‍ച്ചുഗല്‍, ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, യുകെ, ചിലി, അര്‍ജന്റീന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍
Full Story
  21-11-2024
ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി
അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉള്‍പ്പെടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

മഴയും ഈര്‍പ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ രാവിലെ അമിക്കസ് ക്യൂറിയോടും കോടതി വിവരങ്ങള്‍ തേടിയിരുന്നു.
Full Story
  21-11-2024
കണ്ണൂര്‍ കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസറെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ ദിവ്യശ്രീ (34) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജേഷ് ഒളിവിലാണ്. വൈകിട്ട് 5.30ഓടെ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ വീട്ടില്‍ വച്ചാണ് സംഭവം.

ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിനും സാരമായി പരിക്കേറ്റു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പ്രചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദിവ്യശ്രീ ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിലാണ്.
Full Story
  20-11-2024
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ 70.22 ശതമാനം പോളിങ്: വോട്ടെണ്ണല്‍ 23ന് (ശനിയാഴ്ച)
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.22 ശതമാനം പോളിങ് രേഖപ്പെടുത്തി. നഗരമേഖലകളില്‍ വോട്ടിങ് പൂര്‍ണമായിട്ടുണ്ട്. രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയായിരുന്നു. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. ഇവിടെ വോട്ട് ചെയ്യാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ അരമണിക്കൂറോളം കാത്തുനിന്ന് മടങ്ങി. പിന്നീട് വൈകിട്ടാണ് സരിന്‍ വോട്ടുചെയ്തത്. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. ഇതുവരെ
Full Story
  20-11-2024
മുന്‍ മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്നു സുപ്രീംകോടതി; കേസ് - തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണം
തൊണ്ടിമുതല്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതി, വിചാരണ നേരിടണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി പൊലീസ് ആകാം എന്നായിരുന്നു
Full Story
[50][51][52][53][54]
 
-->




 
Close Window