Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
ഇന്ത്യ/ കേരളം
  05-04-2023
ട്രെയിനില്‍ തീവച്ചത് ഡല്‍ഹി സ്വദേശി ഷാരുഖ്: കുറ്റം സമ്മതിച്ചു: മകന്‍ കേരളത്തില്‍ പോയത് അറിഞ്ഞില്ലെന്ന് പിതാവ്
മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം (എടിഎസ്). മഹാരാഷ്ട്ര എടിഎസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയെ രത്‌നഗിരിയില്‍ നിന്ന് ചൊവ്വാഴ്ച പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചതെന്ന് എടിഎസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പൊലീസ് പിടിയിലാകും മുമ്പ് ഇയാള്‍ രത്‌നഗിരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ഇന്റലിജന്‍സിന്റെ വിവരപ്രകാരം മഹാരാഷ്ട്ര എടിഎസും രത്‌നഗിരി പൊലീസും ചേര്‍ന്ന് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച്
Full Story
  04-04-2023
കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ: അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ അഡിഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. എന്‍ഐഎ ഡല്‍ഹി ആസ്ഥാനത് നിന്നും വിദഗ്ദര്‍ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടന വസ്തു വിദഗ്ധന്‍ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്, 2017-ലെ കാണ്‍പൂര്‍ സ്‌ഫോടനത്തിന് സമാനമെന്നാണ് എന്‍ഐഎ നിഗമനം. കൂടാതെ ട്രെയിനില്‍ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് എന്‍ഐഎയുടെ നിഗമനം.


കോഴിക്കോട് ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും എഡിജിപി പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന്
Full Story
  04-04-2023
വിഷുവിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുക 3200 രൂപ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം
സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണ് ഇതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1871 കോടി രൂപ അനുവദിച്ചു. ഏപ്രില്‍ പത്ത് മുതല്‍ തുക വിതരണം ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22,000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു.

ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനുമുള്‍പ്പെടെ മുടങ്ങാന്‍ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സര്‍ക്കാര്‍
Full Story
  04-04-2023
പത്തനംതിട്ടയിലും കൊല്ലത്തും ഇന്നു വൈകിട്ട് കനത്ത മഴ പെയ്തു: മരം വീണ് രണ്ടു പേര്‍ മരിച്ചു
പത്തനംതിട്ട അടൂരിലും കൊല്ലം കൊട്ടാരക്കരയിലും ശക്തമായ കാറ്റിലും മഴയിലും വന്‍നാശനഷ്ടം. കാറ്റില്‍ മരംവീണു രണ്ട് ജില്ലകളിലായി രണ്ടുപേര്‍ മരിച്ചു.
കൊട്ടാരക്കരയില്‍ റബര്‍മരം വീണാണ് വീട്ടമ്മ മരിച്ചത്. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62) മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് റബര്‍ മരങ്ങള്‍ കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍പ്പെട്ട ലളിതകുമാരിയെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടൂരില്‍ മരംവീണ് സ്‌കൂട്ടര്‍ യാത്രക്കാരനും ജീവന്‍ നഷ്ടമായി. നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം
Full Story
  03-04-2023
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയത് വിവാദമായി: ട്രാന്‍സ്ഫര്‍ ഉത്തരവ് റദ്ദാക്കി
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടര്‍ അഖില എസ്. നായര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കി. അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി.

ട്രാന്‍സ്ഫര്‍ നടപടി തെറ്റായിരുന്നുവെന്നാണ് സിഎംഡി യുടെ റിപ്പോര്‍ട്ട്. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍
Full Story
  03-04-2023
ട്രെയിനില്‍ തീവയ്പ്പ്: അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു: പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഐജി എ.വിജയന്‍
ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.

പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍. പ്രതി എടിഎസിന്റെ കസ്റ്റിഡിയില്‍ ഇല്ലെന്ന് ഐജി വ്യക്തമാക്കി. കേസില്‍ 18 അംഗ പ്രത്യേക സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്‍ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.



ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു
Full Story
  02-04-2023
വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മതിയായില്ലേ? പോസ്റ്റര്‍വിവാദം ആസൂത്രിതം - ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട് പോസ്റ്റര്‍വിവാദം ആസൂത്രിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പോസ്റ്റൊറൊട്ടിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മതിയായില്ലേയെന്ന് വീണാ ജോര്‍ജ് വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഏഷ്യാനെറ്റ് തനിക്കെതിരെ വ്യാജവാര്‍ത്തയുണ്ടാക്കി. പോസ്റ്ററൊട്ടിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറടക്കമുള്ള സംഘമാണ്. മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഓര്‍ത്തഡോക്‌സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ലെന്ന് വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാര്‍ക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ നേരിട്ടു അറിയിക്കാമെന്നും വീണാ ജോര്‍ജ്
Full Story
  02-04-2023
കാര്യക്ഷമതയില്ലാത്ത കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയില്ല: ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍
മാറ്റങ്ങളോട് ജീവനക്കാര്‍ മുഖംതിരിക്കുകയാണെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസിയെന്ന് സര്‍ക്കാര്‍.

കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശമ്പളവിതരണത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവര്‍ഷത്തില്‍ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിട്ടുണ്ട്. ശമ്പളമടക്കം നല്‍കാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കാനായി 62.67
Full Story
[47][48][49][50][51]
 
-->




 
Close Window