Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഇന്ത്യ/ കേരളം
  13-05-2024
ഉത്തരാഖണ്ഡില്‍ തീര്‍ഥാടന കാലം: ചാര്‍ധാമിലേക്ക് തീര്‍ത്ഥയാത്ര ആരംഭിച്ചു; ബദരീനാഥ് ക്ഷേത്രത്തില്‍ നട തുറന്നു
ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു. ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു. കേദാര്‍നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങള്‍ വെള്ളിയാഴ്ച തുറന്നിരുന്നു.

ശൈത്യകാലത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകര്‍ക്കായി ചാര്‍ധാം ക്ഷേത്രകവാടങ്ങള്‍ തുറന്നത്. വേദമന്ത്രങ്ങള്‍, പൂജ, ധോള്‍, നാഗദശ എന്നിവക്കൊപ്പം ആര്‍മി ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് ക്ഷേത്രം തുറന്നത്.

നാലുമണിയോടെ ആരംഭിച്ച ചടങ്ങുകള്‍ക്കൊടുവില്‍ ആറുമണിക്ക് ക്ഷേത്രനടകള്‍ തുറന്നു. പുഷ്പങ്ങളാല്‍ അലങ്കരിച്ച ക്ഷേത്രപരിസരത്ത് മഴയെ നൂറുകണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തി. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാര്‍നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്ര വാതിലുകള്‍
Full Story
  13-05-2024
പാനൂരിലെ വിഷ്ണു പ്രിയയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ ശ്യാംജിത്തിന് ജീവപര്യന്തം ജയില്‍ ശിക്ഷ
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി എ ശ്യാംജിത്തിന് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ വി മൃദുലയാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. യുവതിയുടെ മുന്‍ സുഹൃത്ത് മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്ത് (25) ആണ് കേസിലെ ഏക പ്രതി. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.

2022 ഒക്ടോബര്‍ 22നാണ് വിഷ്ണുപ്രിയ (23) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു. പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്സാപ്പില്‍
Full Story
  13-05-2024
മുംബൈ നഗരത്തില്‍ മഴയും ശക്തമായ കാറ്റും: ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണ് 64 പേര്‍ക്ക് പരിക്ക്: പൊടിക്കാറ്റ് തുടരുന്നു
തിങ്കളാഴ്ച വൈകിട്ട് പെയ്ത മഴയ്ക്കും പൊടിക്കാറ്റിനുമിടെ മുംബൈ ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണ് 8 മരണം. 64 പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ പരസ്യബോര്‍ഡിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. 47 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലെ പൊലീസ് ഗ്രൗണ്ട് പട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിലൂടെ അറിയിച്ചു.
Full Story
  08-05-2024
കേരളത്തില്‍ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; പരീക്ഷയെഴുതിയ 99.69 ശതമാനം വിദ്യാര്‍ഥികളും ജയിച്ചു
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ദിവസം മുന്‍പായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത്

99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,25,563 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

നാല് മണി മുതല്‍ റിസള്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ്. മുന്‍ വര്‍ഷം 99.7
Full Story
  08-05-2024
അമേരിക്കയിലെ പള്ളിയുടെ മുന്നില്‍ വച്ച് കാറിടിച്ചു പരിക്കേറ്റ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു
ബിലീവേഴ്‌സ് ചര്‍ച്ച് മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു (കെ.പി യോഹന്നാന്‍). യുഎസിലെ ടെക്‌സസിലായിരുന്നു അന്ത്യം. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു.

തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു.

ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡില്‍ കൂടി നടക്കവേ അതി വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ
Full Story
  07-05-2024
ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് ആളുകളെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ 2 മലയാളികള്‍ അറസ്റ്റില്‍
ജോലി വാ?ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഡല്‍ഹി സിബിഐ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. കഠിനകുളം സ്വദേശികളായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ തിരുവനന്തപുരത്തടക്കം സിബിഐ അന്വേഷണം നടത്തി വരികയായിരുന്നു.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ അടക്കം 19 പേരാണ് പ്രതിപട്ടികയിലുള്ളത്. നേരത്തെ തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡല്‍ഹി അടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. 50 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള
Full Story
  07-05-2024
ഇന്ന് പോളിങ് നടന്നത് - 10 സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം: കനത്ത പോളിങ് അസമില്‍, കുറവ് മഹാരാഷ്ട്രയില്‍
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. പത്തു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഒമ്പത് മണിവരെയുള്ള കണക്കനുസരിച്ച് 61.55 ശതമാനമാണ് പോളിങ്.

ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമില്‍ (75.53), കുറവ് മഹാരാഷ്ട്രയില്‍ (55.54) ബിഹാര്‍ 56.55, ഛത്തീസ്ഗഢ് 67.49, ഗോവ 74.47, ഗുജറാത്ത് 56.98, കര്‍ണാടക 68.85, മധ്യപ്രദേശ് 64.02, ഉത്തര്‍പ്രദേശ് 57.34, പശ്ചിമബംഗാള്‍ 73.93, കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു 65.23 എന്നിങ്ങനെയാണ് ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരമുള്ള പോളിങ് ശതമാനം.
Full Story
  07-05-2024
കേരളത്തില്‍ ജൂണ്‍ ആദ്യവാരം മഴക്കാലം ആരംഭിക്കുമെന്നു കാലാവസ്ഥാ പ്രവചനം: നാളെ (ബുധന്‍) വേനല്‍മഴയ്ക്കു സാധ്യത
കേരളത്തില്‍ മണ്‍സൂണ്‍ കൃത്യസമയത്തു തന്നെ എത്തുമെന്നു കാലാവസ്ഥാ പ്രവചനം. ഇന്ന് അര്‍ധരാത്രി മുതല്‍ കേരളത്തിന്റെ വിവിധ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. നാളെ വൈകിട്ടു മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യ-തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. അതേസമയം വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് എട്ടാംതീയ്യതി ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ാം തീയ്യതി പത്തനംതിട്ടയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട്
Full Story
[78][79][80][81][82]
 
-->




 
Close Window