|
|
|
|
|
| കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍, ബിജെപി അക്കൗണ്ട് തുറക്കും |
തിരുവനന്തപുരം: ലോക്സഭാ തെഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റുകള്‍ വരെ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂര്‍ സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ എല്‍ഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പറയുന്നു. എന്‍ഡിഎയ്ക്ക് 1- 3 സീറ്റും അവര്‍ പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുമ്പോള്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തുന്നുമുണ്ട്. |
|
Full Story
|
|
|
|
|
|
|
| ആലുവയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല: വൈകിട്ട് 5 മണിക്ക് കടയിലേക്കു പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല |
|
ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂര്‍ മുമ്പാണ് സംഭവം. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്. സംഭവത്തില്‍ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിലേക്കു പോയ പെണ്‍കുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
മാതാപിതാക്കള്‍ പരിസരങ്ങളില്‍ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബംഗാള്‍ |
|
Full Story
|
|
|
|
|
|
|
| ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു |
|
ഒരു കുഞ്ഞടക്കം 6 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്‌നിശമന സംഘങ്ങള്‍ ചേര്‍ന്നാണ് പുലര്‍ച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പോലീസും അഗ്‌നിശമന സേനാംഗങ്ങളും ഉടന്‍ എത്തി തീയണച്ചു. രക്ഷപ്പെടുത്തിയ |
|
Full Story
|
|
|
|
|
|
|
| ജീവിത നിലവാരം ഉയര്‍ന്ന കണക്കില്‍ കൊച്ചി നഗരത്തിന് വന്‍ ഉയര്‍ച്ച: സര്‍വേ നടത്തിയത് യുകെയിലെ ഒക്സ്ഫഡ് ഇന്‍ഡക്സ് |
|
ജീവിത നിലവാരം ഏറ്റവും ഉയര്‍ന്നതിന്റെ കണക്കു നോക്കിയപ്പോള്‍ കൊച്ചി നഗരത്തിന് നേട്ടം. ഒക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓവറോള്‍ റാങ്കിംഗില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് ഡല്‍ഹിയെയാണ്. 350 ആണ് ഡല്‍ഹിയുടെ ഓവറോള്‍ റാങ്കിംഗ്. രണ്ടാം സ്ഥാനത്ത് ബംഗളൂരുവും, മൂന്നാം സ്ഥാനത്ത് മുംബൈയും, നാലാം സ്ഥാനത്ത് ചെന്നൈയുമാണ്. ഓവറോള്‍ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് കൊച്ചി. കേരളത്തില്‍ 521-ാം റാങ്കുള്ള കൊച്ചിക്ക് പിന്നില്‍ തൃശൂരാണ്. ഓവറോള്‍ റാങ്കിംഗില്‍ തൃശൂരിന്റെ റാങ്ക് 550 ആണ്. മൂന്നാം സ്ഥാനത്ത് കോഴിക്കോടും, നാലാം സ്ഥാനത്ത് കോട്ടയവും, അഞ്ചാം സ്ഥാനത്ത് കൊല്ലവും, ആറാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. |
|
Full Story
|
|
|
|
|
|
|
| ഡെല്‍നയുടെ മരണത്തിനു കാരണമായത് 80 പവന്‍ സ്ത്രീധനം ചോദിച്ചുള്ള പീഡനം: ഭര്‍ത്താവും അമ്മായിയമ്മയും അറസ്റ്റില്‍ |
|
ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന (23) ആണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്‍പാണ് ഡെല്‍നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ എസ് പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
നാലുമാസം മുന്‍പായിരുന്നു |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ കൊടും വേനല്‍ കഴിഞ്ഞപ്പോള്‍ പെരുമഴ: 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; കൊച്ചിയും തിരുവനന്തപുരം വെള്ളക്കെട്ടില്‍ |
|
പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ ലഭിക്കും. തെക്കന്‍ കേരളത്തിന് മുകളിലായുള്ള ചക്രവാത്ര ചുഴിയുടെ സ്വാധീനഫലമായി മഴ കനക്കും. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂര്‍ മേഖലകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
22-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി |
|
സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. ജി.എസ്.ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും അസോസിയേഷനുകള്‍ പിന്മാറിയത്. 119 സ്വകാര്യ കോളജുകളില്‍ 82 കോളജുകള്‍ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലായതിനാല്‍ കഴിഞ്ഞ വര്‍ഷം വരെ രണ്ട് അപേക്ഷാ ഫോമുകള്‍ക്ക് 2000 |
|
Full Story
|
|
|
|
|
|
|
| ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ.സുധാകരനെ കുറ്റ വിമുക്തനാക്കി ഹൈക്കോടതി വിധി |
|
സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകാരന്റെ ഹര്‍ജിയിലാണ് കോടതിവിധി. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്.
കേസില്‍ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കേസില്‍ നിന്ന് കുറ്റമുക്തമാക്കണമെന്ന് കെ.സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍, സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണ കോടതി |
|
Full Story
|
|
|
|
| |