Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
ഇന്ത്യ/ കേരളം
  05-08-2022
നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവും ഹൈക്കോടതി പുറത്തിറക്കി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു.


ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഇനി കേസ് പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്. ഇത് സംബന്ധിച്ച വ്യക്തമായ അറിയിപ്പ് അഭിഭാഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഹണി എം വര്‍ഗീസിനെ
Full Story
  05-08-2022
മുല്ലപ്പെരിയാര്‍ ഡാമിന്റെ പത്തു ഷട്ടറുകള്‍ തുറന്നു: ഉറക്കമില്ലാതെ പെരിയാറിന്റെ തീരത്ത് താമസക്കാര്‍
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളേജും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. വൈകിട്ട് അഞ്ച് മണിയോടെ വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ ഉയര്‍ത്തി. പത്ത് ഷട്ടറുകളിലൂടെ 1870 ഘന അടി വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കുന്നുണ്ട്.

ഞായറാഴ്ച വരെ കേരള -തമിഴ്‌നാട് പശ്ചിമ ഘട്ട മേഖലകളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലും ഡാം മേഖലകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധ അഭിപ്രായം. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം
Full Story
  03-08-2022
എല്‍പി സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ കണ്ണൂരിലെ അധ്യാപകന് 79 വര്‍ഷം കഠിന തടവ്

തടവ് ശിക്ഷയ്ക്ക് പുറമെ 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയായി. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ ഈ അതിക്രമം കാട്ടിയത്. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ പീഡനം നടന്നിരുന്നു. സ്‌കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ചാണ് ഗോവിന്ദന്‍ നമ്പൂതിരി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂളിലെ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ കോടതി ഇവരെ വെറുതെ വിട്ടു. കുറ്റകൃത്യം പുറത്തറിഞ്ഞതിനു ശേഷം ഗോവിന്ദന്‍

Full Story
  31-07-2022
തെക്കന്‍ കേരളത്തില്‍ പെരുമഴ: രണ്ടിടത്ത് ഉരുള്‍പൊട്ടി: കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്കം: 5 ദിവസം കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ ക്യാംപുകളിലേക്ക് മാറ്റേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നിലവ് ടൗണില്‍ ഞായറാഴ്ച വൈകിട്ടോടെ കയറിയ വെള്ളം ഇറങ്ങിയെങ്കിലും രാത്രി പിന്നെയും വെള്ളം കയറി.

കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,
Full Story
  30-07-2022
14 ഇനം ഉത്പന്നങ്ങളുമായി ഇക്കുറി ഓണത്തിന് സര്‍ക്കാര്‍ വക സൗജന്യ കിറ്റ്
കേരളത്തില്‍ സൗജന്യ ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉള്‍പ്പെടെ 14 ഉല്‍പ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷന്‍ കടയുടമകള്‍ സേവനമായി കാണണമെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പായ്ക്കിംഗ് തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുമ്പ് മുഴുവന്‍ കിറ്റുകളുടെയും വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കാെച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കിറ്റ് വിതരണം റേഷന്‍ കട ഉടമകള്‍ സേവന മനോഭാവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികളും സമൂഹത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന്റെ ഭാഗമായി
Full Story
  29-07-2022
മുഖ്യമന്ത്രിയുടെ ബാഗേജുകള്‍ യുഎഇ കോണ്‍സുലേറ്റ് വഴി അയച്ചത് വീഴ്ച; പ്രോട്ടോകോള്‍ ലംഘിച്ചു - കേന്ദ്ര മന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ ഉള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.


വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ്.

നിലവിലെ പ്രോട്ടോക്കാള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചു വിദേശവുമായി ബന്ധപ്പെട്ട ഏതു
Full Story
  29-07-2022
മുന്‍ ഭാര്യയുടെ സുഹൃത്തായ ഡിജിപിയാണ് ഈ കേസില്‍ പെടുത്തിയതിന് ഉത്തരവാദി: ദിലീപ് സുപ്രീംകോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്, വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, തുടങ്ങിയവയാണ് ദിലീപ് അപേക്ഷയിലൂടെ ആവശ്യപ്പെടുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത
Full Story
  28-07-2022
2005ല്‍ കളമശേരിയില്‍ ബസ് കത്തിച്ച 3 പേര്‍ കുറ്റക്കാരെന്ന് കോടതി: തിങ്കളാഴ്ച ശിക്ഷ വിധിക്കും: കേസ് അന്വേഷിച്ചത് എന്‍ഐഎ
കളമശേരി ബസ് കത്തിക്കലില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. കൊച്ചി എന്‍ഐഎ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ചു. തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍.

കേസില്‍ അഞ്ചാം പ്രതിയായ കെ.എ.അനൂപിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറ് വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികള്‍ പല കേസുകളിലായി തടവില്‍ തുടരുന്നതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. 2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ല്‍ മാത്രമാണ് തുടങ്ങിയത്.

തടിയന്റവിട നസീര്‍, സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്. 2005 സെപ്റ്റംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം
Full Story
[79][80][81][82][83]
 
-->




 
Close Window