|
|
|
|
|
| പെരുമ്പാവൂരിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ആസാം സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് |
|
പെരുമ്പാവൂര്‍ സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീല്‍ കോടതി തള്ളി. പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
അതേസമയം, അസം സ്വദേശി അമീറുള്‍ ഇസ്ലാം നിരപരാധിയെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍. അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ |
|
Full Story
|
|
|
|
|
|
|
| ഇടവപ്പാതിയും ഞാറ്റുവേലയും നിസ്സാരമായി മറി കടന്ന കേരളം ഒരു മഴയില്‍ തകരുന്നു: വെള്ളക്കെട്ട്, നാശനഷ്ടം, മരണം |
|
ഇടവ മാസം പകുതിയാകുമ്പോള്‍ മുതല്‍ പെരുമഴ പെയ്തിരുന്ന കേരളം ആദ്യത്തെ വേനല്‍മഴയില്‍ ചിതറുന്നു. ഞാറ്റുവേല കഴിഞ്ഞാല്‍ വിത്തിറക്കിയിരുന്ന പാടങ്ങള്‍ വെള്ളക്കെട്ടുകളായി മാറുന്നു. കര്‍ക്കടം വന്നാല്‍ എന്താവും അവസ്ഥ?
കേരളത്തില്‍ കനത്തു പെയ്ത ആദ്യത്തെ വേനല്‍മഴകളിലെ നാലാം ദിവസം തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കിയില്‍ മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ അടയ്ക്കും. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മണിമലയാറ്റിലാണ് അതിഥി തൊഴിലാളിയെ ഒഴുക്കില്‍പെട്ട് കാണാതായത്. മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയതാണ്. മൂന്ന് അതിഥി തൊഴിലാളികളാണ് |
|
Full Story
|
|
|
|
|
|
|
| സ്വര്‍ണ മാലയിടുന്ന സ്ത്രീകളെ നോക്കി വയ്ക്കും; ബൈക്കില്‍ വന്ന് മാല പൊട്ടിക്കും; വിറ്റു കിട്ടുന്ന പണത്തിന് മദ്യപാനം, ആര്‍ഭാടം |
|
ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുകയും മോഷണവും പതിവാക്കിയ യുവാക്കള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു എന്നു വിളിക്കുന്ന സാജുദ്ദീന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത്ത് അശോകന്റെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനൊന്നിന് മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം ചാവക്കാട് വ്യാപാര സ്ഥാപനം നടത്തുന്ന ആളുടെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് പിടിച്ചു പറിച്ച കേസിലും ഇവര്‍ |
|
Full Story
|
|
|
|
|
|
|
| ഭാര്യയെ ആരുമില്ലാത്ത സ്ഥലത്തു കൊണ്ടു പോയി രണ്ടു കാലും തല്ലിയൊടിച്ചു: സംഭവം തിരുവനന്തപുരത്ത് |
|
പാലോട് കരിമണ്‍കോട് വനത്തിനുള്ളില്‍വെച്ച് ഭാര്യയുടെ ഇരുകാല്‍മുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മൈലമൂട് സ്വദേശിനി ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മില്‍ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| കല്യാണത്തിന്റെ പിറ്റേന്നാള്‍ ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍: നടപടിയില്‍ വീഴ്ച വരുത്തി |
|
പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു: അപേക്ഷകരില്‍ 14 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി |
|
ഇന്ത്യയില്‍ സിഎഎ പ്രാബല്യത്തില്‍. ആദ്യം അപേക്ഷിച്ച പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല രേഖകള്‍ അപേക്ഷകര്‍ക്ക് കൈമാറി. ഓണ്‍ലൈന്‍ വഴി ലഭിച്ച അപേക്ഷകളിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെതിരെ |
|
Full Story
|
|
|
|
|
|
|
| പണ്ട് എന്നെ അധിക്ഷേപിച്ചവരാണ് എന്നെ സൃഷ്ടിച്ചത്. ഇന്ത്യയാണ് എന്റെ കുടുംബം. ഞാന്‍ ജീവിക്കുന്നത് രാജ്യത്തിനു വേണ്ടിയാണ് - നരേന്ദ്രമോദി. |
|
ഒരുകാലത്ത് തന്നെ അധിക്ഷേപിച്ചവരാണ് ഇന്നത്തെ തന്നെ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. ''ഇപ്പോള്‍ എന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പ്രതിജ്ഞ ചെയ്ത കാര്യങ്ങള്‍ നിറവേറ്റുക. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഞാന്‍ എന്നെ തന്നെ സമര്‍പ്പിച്ചിരിക്കുന്നു,'' മോദി പറഞ്ഞു.
ഇന്ത്യയാണ് തന്റെ കുടുംബമെന്നും രാജ്യത്തിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം |
|
Full Story
|
|
|
|
|
|
|
| ഇറാനിലെ ഒരു പ്രധാന തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യക്ക്: കരാര്‍ ഒപ്പുവച്ചു: ചബഹാര്‍ തുറമുഖത്തിന്റെ അയല്‍രാജ്യത്ത് പാക്കിസ്ഥാന്‍ |
|
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. അടുത്ത 10 വര്‍ഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നതിലും പ്രധാന പങ്കുവഹിക്കും. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ഈ തുറമുഖം വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.
പരസ്യം ചെയ്യല്‍
ഇതാദ്യമാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. കൂടാതെ അയല്‍ രാജ്യമായ പാക്കിസ്ഥാനെ മറികടന്ന് |
|
Full Story
|
|
|
|
| |