Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ഇന്ത്യ/ കേരളം
  16-07-2022
കേരളത്തില്‍ മഴ കനത്തു; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: നാളെ കര്‍ക്കടക മാസാരംഭം
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.


മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഈ
Full Story
  16-07-2022
പാലക്കാട്ടെ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് പണം നല്‍കി: എസ്ഡിപിഐയുടെ കേന്ദ്ര ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിക്ക് പണ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് SDPI കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കാനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. കൊലക്കേസിലെ പതിമൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


അബ്ദുല്‍ റഷീദിന് എല്ലാ മാസവും ഈ അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ എല്ലാ മാസവും മുപ്പതാം തീയ്യതി പണം നല്‍കി. 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. ഏപ്രില്‍ 19 ന് റഷീദിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി അന്വേഷണ സംഘം കണ്ടെത്തി.

കേസില്‍ അബ്ദുല്‍ റഷീദ് ഇപ്പോഴും ഒളിവിലാണ്. അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ബാങ്ക്
Full Story
  14-07-2022
ഇന്ത്യയില്‍ ആദ്യമാമായി മങ്കിപോക്‌സ് രോഗം കേരളത്തില്‍ സ്ഥിരീകരിച്ചു: രോഗി ഗള്‍ഫില്‍ നിന്നു വന്നയാള്‍
കേരളത്തില്‍ വാനര വസൂരി അഥവാ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ത്യയിലെ ആദ്യ കേസാണ് ഇന്ന് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് ഗം കണ്ടെത്തിയത്. ജൂലായ് 12-നാണ് ഇദ്ദേഹം UAEയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.


ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ അച്ഛനും അമ്മയും ഐസൊലേഷനിലാണ്. ആരുമായും അടുത്ത സമ്പര്‍ക്കമില്ലെന്നാണ് രോഗി അറിയിച്ചതെങ്കിലും വിമാനത്തിലുണ്ടായിരുന്ന 11 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാതാപിതാക്കളും ഓട്ടോ-ടാക്സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.
Full Story
  13-07-2022
ഇന്ത്യയില്‍ 18 വയസ്സു പൂര്‍ത്തിയായവര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യം
ഈ മാസം 15 മുതല്‍ 75 ദിവസത്തേക്ക് രാജ്യത്ത് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി കൊടുക്കുവാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കാന്ദ്ര മന്ദ്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 18 വയസ്സ് കഴിഞ്ഞവര്‍ക്കായിരിക്കും സൗജന്യ ബൂസ്റ്റര്‍ ഡോസ് കൊടുക്കപ്പെടുക
Full Story
  13-07-2022
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറി - ഫോറന്‍സിക് റിപ്പോര്‍ട്ട്; വിഡിയോ ചോര്‍ന്നോ എന്ന കാര്യം വ്യക്തമല്ല
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് ഫലം പുറത്ത്. കോടതികളുടെ കൈവശമുള്ളപ്പോള്‍ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. കാര്‍ഡിലെ ദ്യശ്യങ്ങള്‍ ചോര്‍ന്നോ എന്നതടക്കമുള്ള വിശദമായ അന്വേഷണത്തിനായി തുടരന്വേഷണ സമയപരിധി മൂന്നാഴ്ച കൂടി നീട്ടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്താണ് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചതെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നും പരിശോധനാഫത്തില്‍ പറയുന്നുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡിലുള്ളത്.

2018 ജനുവരി 9 ന്
Full Story
  12-07-2022
ലോകകാര്യം നോക്കേണ്ട മന്ത്രി കഴക്കൂട്ടത്താണെന്ന് മുഖ്യമന്ത്രി: കേന്ദ്രപദ്ധതി കേന്ദ്രമാണു വിലയിരുത്തും: വിദേശകാര്യമന്ത്രി
വിദേശകാര്യമന്ത്രി ജയശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും', എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം,

വാര്‍ത്താ സമ്മേളനത്തില്‍ ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍
Full Story
  10-07-2022
മൂന്നര വര്‍ഷം കഴിഞ്ഞു; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച പ്രതിയെ കിട്ടിയില്ല: കേസ് അവസാനിപ്പിക്കുന്നു
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം മതിയാക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.


2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിരുന്ന മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീയിട്ടവര്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും
Full Story
  10-07-2022
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ കോടിക്കണക്കിന് രൂപ പെട്ടിയില്‍ നിറച്ചു വച്ച നിലയില്‍
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍. പണം പ്രതിഷേധക്കാര്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്.
Full Story
[80][81][82][83][84]
 
-->




 
Close Window