|
|
|
|
|
| തിരുവില്വാമലയിലെ ശ്മശാനത്തില്‍ നിന്നു സ്ഥിരമായി ചിതാഭസ്മം മോഷണം പോകുന്നു: പിടിയിലായത് തമിഴ്‌നാട് സ്വദേശികള്‍ |
|
തിരുവില്വാമല പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാല്‍ ( 25) എന്നയാളുമാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളില്‍ നിന്നും ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെ, കര്‍മ്മം നടത്തുന്നവരുടെ നേതൃത്വത്തില്‍ പഴയന്നൂര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ചിതാഭസ്മം അരിച്ചെടുത്ത് സ്വര്‍ണ്ണത്തിന്റെ അംശം കണ്ടെത്തി വേര്‍തിരിച്ച് വില്‍പ്പന നടത്തുന്നവരാണ് പ്രതികള്‍. |
|
Full Story
|
|
|
|
|
|
|
| നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയായി; 86 പേരുടെ പത്രിക തള്ളി; മത്സര രംഗത്തുള്ളത് 204 സ്ഥാനാര്‍ഥികള്‍ |
|
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായി. 290 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അപാകതകള്‍ ചൂണ്ടിക്കാട്ടി സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 204 പേരാണ് ഇനി മത്സര രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 8ന് അവസാനിക്കും. ഇതോടെയാകും ഓരോ മണ്ഡലത്തിലേയും അന്തിമ സ്ഥാനാത്ഥി പട്ടിക തയ്യാറാകുക.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാര്‍ത്ഥികളാണുള്ളത്. |
|
Full Story
|
|
|
|
|
|
|
| ഏക സിവില്‍ കോഡ് ആരുടെയും വിശ്വാസത്തിനോ പാരമ്പര്യത്തിനോ കോട്ടം വരുത്തില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് |
|
ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിഷയത്തില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഇക്കാര്യം ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്,'' അദ്ദേഹം പറഞ്ഞു. ശരീയത്തും ഹദീസും അനുസരിച്ച് ജീവിക്കാനുള്ള മുസ്ലീങ്ങളുടെ അവകാശം ഏക സിവില്‍ കോഡ് ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രാജ്നാഥ് സിംഗ് തള്ളിക്കളഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി |
|
റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിമാചലിലെ ചമ്പ പ്രദേശത്താണ് രാത്രി 9.34ന് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 5 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെയാണ് ശക്തമായ ഭൂചലനമായി കണക്കാക്കുന്നത്. ആളപായമില്ലെന്നത് ആശ്വാസമാകുന്നുണ്ട്. മണാലിയില്‍ ഉള്‍പ്പെടെ ഭൂചലനത്തിന്റെ അനുരണനങ്ങളുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഛണ്ഡീഗഡ്, പഞ്ചാബിന്റെയും ഹരിയാനയുടേയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1905ല്‍ ഇതേ ദിവസം ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം ഉണ്ടായിരുന്നുവെന്നതും |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ നാമനിര്‍ദേശം സമര്‍പ്പിച്ചത് 290 സ്ഥാനാര്‍ത്ഥികള്‍ |
|
ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ കേരളത്തില്‍ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. |
|
Full Story
|
|
|
|
|
|
|
| ഇരിങ്ങാലക്കുടയില്‍ ഉത്സവാഘോഷത്തിനിടെ 25 വയസ്സുകാരനെ കുത്തി കൊലപ്പെടുത്തി: ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്ക് |
|
ഇരിങ്ങാലക്കുടയില്‍ യുവാവ് കുത്തേറ്റു മരിച്ചു.ഇരിങ്ങാലക്കുട മുര്‍ഖനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ യുവാക്കള്‍ സംഘം തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയില്‍ കത്തിക്കുത്തേറ്റ അരിമ്പൂര്‍ സ്വദേശി ചുള്ളിപറമ്പില്‍ അക്ഷയ് (25) ആണ് മരിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഏഴു പേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.
ഉത്സവത്തിന്റെ എഴുന്നള്ളിപ്പും വെടിക്കെട്ടും കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഉണ്ടായ സംഘര്‍ഷമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. ആക്രമിക്കാനെത്തിയ ഒരു സംഘത്തിലെ യുവാക്കള്‍ മാരകായുധങ്ങള്‍ കയ്യില്‍ കരുതിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അക്ഷയ്‌യുടെ മൃതദേഹം മാപ്രാണം ലാല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. ഇരിങ്ങാലക്കുട |
|
Full Story
|
|
|
|
|
|
|
| ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ് - ശശി തരൂര്‍ |
|
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂര്‍. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാന്‍ തന്നെയാണ് ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസും മത്സരിക്കുന്നതെന്നും വര്‍ഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തെ ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ട്. കൈയിലുള്ള പണം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. തെരഞ്ഞെടുപ്പ് ജയിച്ച ആരും തന്നെ പാര്‍ട്ടി വിട്ട് പോയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരത്തു പൊട്ടിത്തെറിച്ചത് നാടന്‍ ബോംബ്; സ്ഫോടനത്തില്‍ 17 വയസ്സുകാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു |
|
മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിയില്‍ നാല് പേര്‍ക്ക് പരിക്ക്. സ്ഫോടനത്തില്‍ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളാണ് അറ്റുപോയത്. നെടുമങ്ങാട് സ്വദേശിയായ പതിനേഴുകാരന്‍, അഖിലേഷ്, കിരണ്‍, ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാലുപേരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ നാലു പേരും ഗുണ്ടാസംഘത്തിലുള്‍പ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിര്‍മിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേര്‍ക്കുമെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ പോയിരുന്നു. |
|
Full Story
|
|
|
|
| |