Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ് - ശശി തരൂര്‍
Text By: Team ukmalayalampathram
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂര്‍. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാന്‍ തന്നെയാണ് ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസും മത്സരിക്കുന്നതെന്നും വര്‍ഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തെ ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ട്. കൈയിലുള്ള പണം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. തെരഞ്ഞെടുപ്പ് ജയിച്ച ആരും തന്നെ പാര്‍ട്ടി വിട്ട് പോയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിമാറലുകള്‍ നടക്കുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു പ്രശ്‌നവുമില്ല. ഇനി തെരഞ്ഞെടുപ്പിലേക്ക് 24 ദിവസം ബാക്കിയുണ്ട്. നന്നായിത്തന്നെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം നടത്തുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.
 
Other News in this category

 
 




 
Close Window