|
|
|
|
|
| കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാര്‍ അല്ല. നാട്ടില്‍ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാര്‍: മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍ |
|
മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാട് ശരിയല്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍. വയനാട് നടവയല്‍ ഹോളിക്രോസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാര്‍ അല്ല. നാട്ടില്‍ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാര്‍. അത് കൊണ്ട് പരിഗണന അര്‍ഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സര്‍ക്കാര്‍ ഉചിതമായ രീതിയില്‍ ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച |
|
Full Story
|
|
|
|
|
|
|
| അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജര്‍മനിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ |
|
മദ്യനയ അഴിമതി കേസില്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജര്‍മനിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. മുതിര്‍ന്ന ജര്‍മന്‍ ഡെപ്യുട്ടി അംബാസിഡര്‍ ജോര്‍ജ് എന്‍സൈ്വലറെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.
കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇത്തരം പക്ഷപാതപരമായ അനുമാനങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പരസ്യം ചെയ്യല്‍
നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ |
|
Full Story
|
|
|
|
|
|
|
| ആദായ നികുതി വകുപ്പ് നടപടികളുടെ പേരില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് രാഹുല്‍ഗാന്ധി |
|
ആദായ നികുതി വകുപ്പ് നടപടികളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രധാന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വെറുപ്പ് നിറഞ്ഞ അസുര ശക്തി ഇന്ത്യന്‍ ജനാധിപത്യത്തെ അമര്‍ച്ച ചെയ്യാനായി ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തികമായി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് വിളിച്ച അസാധാരണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പ്രധാനമന്ത്രി നടത്തുന്നത് ക്രിമിനല്‍ നടപടിയെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു.സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ പോലും പണമില്ലെന്ന് ഡല്‍ഹിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
തെരഞ്ഞെടുപ്പ് |
|
Full Story
|
|
|
|
|
|
|
| ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍: അഴിമതി കേസില്‍ അറസ്റ്റ് ചെയ്തത് എന്‍ഫോഴ്‌സ്‌മെന്റ് സംഘം |
|
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തു. വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് ഇഡി സംഘം കെജ്രിവാളിന്റെ വസതിയിലെത്തിയത്. അറസ്റ്റിന് പിന്നാലെ വീടിനു പുറത്തു എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കെജ്രിവാളിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. ഇതിനിടെ, അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. |
|
Full Story
|
|
|
|
|
|
|
| ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370ലധികം സീറ്റുകള്‍ കിട്ടും: രാജ്യത്തെ സ്ത്രീകള്‍ രാഹുല്‍ ഗാന്ധിയെ പാഠം പഠിപ്പിക്കും - അമിത് ഷാ |
|
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎന്‍എന്‍ ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' ബംഗാള്‍, ഒഡിഷ, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയ്ക്ക് കാര്യമായ നേട്ടമുണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും സ്ഥിതി ബിജെപിയ്ക്ക് അനുകൂലമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബിജെപിയോട് അടുപ്പം കാണിക്കുന്നുണ്ട്,'' അമിത് ഷാ പറഞ്ഞു.
'രാഹുല്‍ ഗാന്ധി പറയുന്നതൊന്നും ആരും ഗൗരവമായി എടുക്കേണ്ടതില്ല. രാജ്യത്തെ സ്ത്രീകള്‍ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. അവര്‍ മോദിക്ക് പിന്നില്‍ അണിനിരക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ |
|
Full Story
|
|
|
|
|
|
|
| ഇടതുപക്ഷ സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ നടന്‍ ടൊവീനോയൊടൊപ്പം നില്‍ക്കുന്ന ഫോട്ടോ വച്ചു; ചട്ട ലംഘനത്തിന് സുനിലിനെതിരേ പരാതി |
|
വിഎസ് സുനില്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. എന്‍ഡിഎ തൃശൂര്‍ ജില്ല കോര്‍ഡിനേറ്ററാണ് പരാതി നല്‍കിയത്. ഇലക്ഷന്‍ കമ്മീഷന്റെ അംബാസിഡര്‍ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് സുനില്‍കുമാറിനെ തടയണമെന്നാണ് പരാതിയിലെ ആവശ്യം. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്.
തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് രാഷ്ട്രീയ വിഷയമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട. ടോവിനോയും താനും നല്ല സുഹൃത്തുക്കള്‍. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം. തൃശൂര്‍ സീതറാം |
|
Full Story
|
|
|
|
|
|
|
| നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്: പാലക്കാട് നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം; റോഡ് ഷോ |
|
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച (മാര്‍ച്ച് 19) പാലക്കാട് നഗരത്തില്‍ റോഡ് ഷോ നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്. രാവിലെ മേഴ്‌സി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം കോട്ടമൈതാനത്ത് എത്തും. തുടര്‍ന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുല്‍ത്താന്‍പേട്ട വഴി പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ ആരംഭിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| ആലുവയില്‍ഹോട്ടലില്‍ നിന്നിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി |
|
ആലുവ നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. ജനത്തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും റെയില്‍വെ സ്റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
റോഡരികില്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ട കാറില്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റിയത്.
സംഭവം കണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്.ഒരാളെ ബലമായി തള്ളി കയറ്റുന്നതാണ് ഓട്ടോ തൊഴിലാളികള്‍ കണ്ടത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് തന്നെ ഒരാളെ തട്ടിക്കൊണ്ട് പോയിരുന്നു. പിന്നീട് ഇയാളെ ആലപ്പുഴയില്‍ ഉപേക്ഷിച്ചിരുന്നു. മീറ്ററുകള്‍ക്കകലെ പോലീസ് പട്രോളിങ്ങ് ഉള്ളപ്പോഴാണ് ഈ സംഭവം |
|
Full Story
|
|
|
|
| |