Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
ഇന്ത്യ/ കേരളം
  14-03-2024
ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു: നാളെ രാവിലെ മുതല്‍ ലിറ്ററിന് രണ്ടു രൂപ കുറവ്
ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. പുതുക്കിയ വില നാളെ രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സര്‍ക്കാര്‍ 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
Full Story
  14-03-2024
പൗരത്വ നിയമ ഭേദഗതി വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്; കേരളത്തില്‍ അതു നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നു - മുഖ്യമന്ത്രി
സിഎഎ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേരളം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചു പറയാനുള്ളത്. ഈ നിലപാട് എല്ലാതരത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഒറിജിനല്‍ സ്യൂട്ട് ഫയല്‍ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധവും ജനങ്ങളുടെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് നിയമം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണിത്. വിഭജനരാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ നീക്കമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സിഎഎ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ എന്ന
Full Story
  14-03-2024
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെന്നു റിപ്പോര്‍ട്ട്: നെറ്റി പൊട്ടി ചോരയൊലിച്ച് കിടക്കുന്ന ഫോട്ടോ പ്രചരിച്ചു
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ആശൂപത്രിയില്‍. നെറ്റിയുടെ ഒത്തനടുക്കായി ഒരു വലിയ മുറിവും അതില്‍ നിന്ന് രക്തം ഒലിക്കുന്ന നിലയില്‍ മമതയും ഉള്‍പ്പെടുന്ന ചിത്രമാണ് പാര്‍ട്ടി ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെയാണ് അപകട വിവരം പുറത്തുവരുന്നത്.
ട്രെഡ്മിലില്‍ നിന്ന് അപകടം പറ്റിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്ക് ഗുരുതരമാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മമതയുടെ ആശുപത്രി ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. ഇതോടെ ആശൂപത്രിയിലേക്ക് മന്ത്രിമാരുടെയും നേതാക്കളുടെയും ഒഴുക്കാണ്.
Full Story
  12-03-2024
തോട്ടില്‍ കണ്ടെത്തിയ മൃതദേഹം അനുവിന്റേതാണെന്നു പോലീസ്; കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വാളൂര്‍ സ്വദേശി അനു (26) എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടില്‍ നിന്ന് പോയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

അനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ വൈകിട്ടോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇന്നലെതന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നുരാവിലെ പതിനൊന്ന് മണിക്കാണ് മൃതദേഹം പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടില്‍ കണ്ടെത്തിയത്.

കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആര്‍ ഡി ഒ എത്തിയതിനുശേഷമാണ് മൃതദേഹം
Full Story
  12-03-2024
കോണ്‍ഗ്രസില്‍ തന്ത്രപരമായ നീക്കങ്ങള്‍: തൃശൂരില്‍ മുരളീധരന്‍ എത്തിയപ്പോള്‍ സിറ്റിങ് എംപിയായ ടിഎന്‍ പ്രതാപന്‍ വര്‍ക്കിങ് പ്രസിഡന്റാക്കി
തൃശൂരിലെ സിറ്റിങ് എം പി ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പ്രതാപന് പകരം കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നിര്‍ദേശം എഐസിസി പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കി.

കെപിസിസിക്ക് നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരാണുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം പിയും കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും.

സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാന്‍ തയാറെടുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ടി എന്‍ പ്രതാപന്‍ തൃശൂരില്‍ പ്രചാരണം ആരംഭിക്കുകയും ചുവരെഴുത്തുകള്‍ തുടങ്ങുകയും ചെയ്തിരുന്നു.
Full Story
  11-03-2024
ഇന്ത്യയില്‍ പൗരത്വഭേദഗതി നിയമം നിലവില്‍ വന്നു: വിദേശത്തു നിന്ന് ഇന്ത്യയിലേക്കു കുടിയേറിയവര്‍ക്ക് പൗരത്വ അപേക്ഷ നല്‍കാം
പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
പരസ്യം ചെയ്യല്‍

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായതായും
Full Story
  09-03-2024
ഇനി സ്റ്റാലിനും കമലും ഒന്നിച്ച്: കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തിലെത്തി
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയ സഖ്യം കൂടി രൂപപ്പെട്ടു. നടന്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യം ഡിഎംകയുമായി സഖ്യം ചേര്‍ന്നു. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്. ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്.

എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ലെന്നാണ് വിവരം.ഡിഎംകെയുമായി നടത്തിയ ചര്‍ച്ചയില്‍ എംഎന്‍എമ്മിന് രാജ്യസഭാ സീറ്റ് നല്കാന്‍ തീരുമാനമായി. 2025ല്‍ ഒഴിവ്
Full Story
  09-03-2024
സിദ്ധാര്‍ഥിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടു: സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കും
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചു.

സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശും ബന്ധുക്കളും ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടണമെന്ന്
Full Story
[93][94][95][96][97]
 
-->




 
Close Window