|
|
|
|
|
| തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി |
|
ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ?ഗോപി മടങ്ങിയത്.
ഇടവക വികാരി ഫാ.ഡേവിസ് പുലിക്കോട്ടില്‍, ട്രസ്റ്റി ഡല്‍സന്‍ ഡേവിസ് പെല്ലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് സുരേഷ് ഗോപിയെയും കുടുംബത്തെയും സ്വീകരിച്ചത്. തുടര്‍ന്ന് അള്‍ത്താരയ്ക്ക മുന്നില്‍ സ്ഥാപിച്ച മാതാവിന്റെ തിരുരൂപത്തിന് മുന്നിലെത്തി കിരീടം സമര്‍പ്പിച്ചു. മാതാവിന്റെ നേര്‍ച്ച സുരേഷ് |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് കേന്ദ്ര ഉത്തരവ് |
|
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു
കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി എസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രാമക്ഷേത്രത്തില്‍ പോകും; പ്രാണ പ്രതിഷ്ഠ നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് ശശി തരൂര്‍ |
|
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്ന് കോണ്‍?ഗ്രസ് നേതാവ് ശശി തരൂര്‍. പുരോഹിതരല്ല പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നതെന്നും അതില്‍ രാഷ്ട്രിയ അര്‍ത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണെന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകും ശശി തരൂര്‍ വ്യക്തമാക്കി. ഈ അവസരത്തില്‍ അല്ല പോകേണ്ടതെന്നും ഒരു പാര്‍ട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോള്‍ ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുക്കള്‍ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും പാര്‍ട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് |
|
Full Story
|
|
|
|
|
|
|
| എം ടി വാസുദേവന്‍നായര്‍ വിമര്‍ശിച്ചത് സിപിഎമ്മിനെയും സര്‍ക്കാരിനെയുമാണ്: എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. |
|
കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍നായര്‍ വിമര്‍ശിച്ചത് സിപിഎമ്മിനെയും സര്‍ക്കാരിനെയുമാണെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. എം ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമര്‍ശനം ഉള്‍ക്കൊണ്ട് ആത്മ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംടി പറഞ്ഞത് ഇഎംഎസിന്റെ ഉദാഹരണമാണ്. ഇഎംഎസിന്റെ അജണ്ട അപൂര്‍ണമാണ്. ഒരു ആള്‍ക്കൂട്ടത്തെ സമൂഹമാക്കുന്നതില്‍ ഇഎംഎസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശോധന നടത്തിക്കാന്‍ എം ടിയുടെ വിമര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസന്നി?ഗ്ധമായി ഇടതുപക്ഷത്തെ തന്നെയാണ് വിമര്‍ശിച്ചത്. എം |
|
Full Story
|
|
|
|
|
|
|
| ലീഗുമായി സഹകരിക്കുന്ന കാലം ഉണ്ടായിരുന്നു; മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം |
|
മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. 60കളില്‍ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചത് എന്ന് ഇപ്പോള്‍ പറയുന്നില്ല. ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. മുസ്ലീം ലീഗ് എം.എല്‍.എ പി. ഉബൈദുള്ളയാണ് പിണറായിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത്.
നിഷ്‌കളങ്കരായ മനുഷ്യരുടെയും മതനിരപേക്ഷതയുടെയും നാടാണ് മലപ്പുറം. ജനമനസ്സുകളുടെ ഒരുമയാണ് ഇവിടെയുളളത്. മലപ്പുറത്തെ അപകീര്‍ത്തിപെടുത്താന്‍ എന്തും ചെയ്യുന്ന ഒരു ആശയസംഹിത കേന്ദ്രത്തില്‍ അധികാരം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
സാമ്രാജ്യത്വ വിരുദ്ധ പോരാളികളെ പട്ടികയില്‍ നിന്ന് |
|
Full Story
|
|
|
|
|
|
|
| പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ പ്രതി കുടുംബസമേതം ഒളിവില്‍ കഴിഞ്ഞത് കണ്ണൂരിലെ വാടക വീട്ടില്‍: 13 വര്‍ഷം കൂലിപ്പണിയെടുത്ത് ജീവിതം |
|
ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായ സവാദ് (38) ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള വാടക ക്വാര്‍ട്ടേഴ്സില്‍വെച്ച് ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. 13 വര്‍ഷവും കണ്ണൂരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം.
സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായാണ് പൊലീസിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം നയിച്ചത്. ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്‍ട്ടേഴ്സിലായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് ഒളിവില്‍ കഴിഞ്ഞത്. മരപ്പണി |
|
Full Story
|
|
|
|
|
|
|
| സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു |
|
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണിത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു.
കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു.
പരസ്യം ചെയ്യല്‍
മാര്‍പാപ്പ അനുമതി നല്‍കിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കല്‍ മാത്രമാണ് സിനഡിന്റെ അജന്‍ഡയെന്നു സിറോ മലബാര്‍ സഭ |
|
Full Story
|
|
|
|
|
|
|
| ലക്ഷദ്വീപില്‍ വന്‍ വികസനം വരുന്നു; മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കും; മാലദ്വീപിനു ബദലായി ലക്ഷദ്വീപ് മാറും |
|
ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. മിനിക്കോയി ദ്വീപാണ് എയര്‍പോര്‍ട്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 2500 മീറ്റര്‍ നീളമുള്ള റണ്‍വേയാകും ഒരുക്കുക. വിവിധ വിമാന സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിമാനത്താവളമെന്ന രീതിയിലാണ് മിനിക്കോയി എയര്‍പോര്‍ട്ട് നിര്‍മ്മിക്കുക.
നേവി, കോസ്റ്റ്ഗാര്‍ഡ്, ഐഎഎഫ് എന്നിവയ്ക്ക് പുറമെ സിവില്‍ ഏവിയേഷന്‍ കമ്പനികള്‍ക്കും ഉപയോഗിക്കാനാകുന്ന തരത്തിലാകും ഇത് തയ്യാറാക്കുക. എയര്‍പോര്‍ട്ടിനൊപ്പം ഇവിടെ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. മാലിദ്വീപിന് വളരെ അടുത്തുള്ള മിനിക്കോയിയുടെ വികസനം മാലിദ്വീപ് ടൂറിസത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് |
|
Full Story
|
|
|
|
| |