Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തോട്ടില്‍ കണ്ടെത്തിയ മൃതദേഹം അനുവിന്റേതാണെന്നു പോലീസ്; കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
Text By: Team ukmalayalampathram
കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വാളൂര്‍ സ്വദേശി അനു (26) എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടില്‍ നിന്ന് പോയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

അനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ വൈകിട്ടോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇന്നലെതന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നുരാവിലെ പതിനൊന്ന് മണിക്കാണ് മൃതദേഹം പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടില്‍ കണ്ടെത്തിയത്.

കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആര്‍ ഡി ഒ എത്തിയതിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window