Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിദ്ധാര്‍ഥിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടു: സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കും
Text By: Team ukmalayalampathram
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചു.

സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശും ബന്ധുക്കളും ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window