Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോണ്‍ഗ്രസില്‍ തന്ത്രപരമായ നീക്കങ്ങള്‍: തൃശൂരില്‍ മുരളീധരന്‍ എത്തിയപ്പോള്‍ സിറ്റിങ് എംപിയായ ടിഎന്‍ പ്രതാപന്‍ വര്‍ക്കിങ് പ്രസിഡന്റാക്കി
Text By: Team ukmalayalampathram
തൃശൂരിലെ സിറ്റിങ് എം പി ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പ്രതാപന് പകരം കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നിര്‍ദേശം എഐസിസി പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കി.

കെപിസിസിക്ക് നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരാണുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം പിയും കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും.

സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാന്‍ തയാറെടുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ടി എന്‍ പ്രതാപന്‍ തൃശൂരില്‍ പ്രചാരണം ആരംഭിക്കുകയും ചുവരെഴുത്തുകള്‍ തുടങ്ങുകയും ചെയ്തിരുന്നു. മൂന്നരലക്ഷത്തോളം പോസ്റ്ററുകളും അച്ചടിച്ചിരുന്നു. ഇതിനിടെ, അപ്രതീക്ഷിതമായാണ് കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്..
 
Other News in this category

 
 




 
Close Window