Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
കായികം
  04-03-2024
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്ന് ഗംഭീര്‍
രാഷ്ട്രീയ ചുതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താത്പര്യം നേതൃത്വത്തെ അറിയിച്ചു. നിലവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം പിയാണ് ഗൗതം ഗംഭീര്‍.

സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവച്ചു.ക്രിക്കറ്റില്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂര്‍ത്തിയാക്കാനാണ് രാഷ്ട്രീയം നിര്‍ത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം.

'രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാന്‍ അഭ്യര്‍ഥിച്ചു. ക്രിക്കറ്റില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാന്‍
Full Story
  15-02-2024
പാക്കിസ്ഥാനിലെ വനിതാ ടെന്നീസ് താരം സൈനബ അലി കുഴഞ്ഞു വീണു മരിച്ചു
യുവ പാകിസ്ഥാന്‍ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്വി(17) ആണ് മരിച്ചത്. ITF ജൂനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലന സെഷന്‍ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീണ് മരിക്കുകയായായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സൈനബയെ ഉടന്‍ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി.

'വളരെ സങ്കടകരമായ വാര്‍ത്തയാണ്. ഒരുപാട് കഴിവുകള്‍ ഉള്ള പ്രതിഭയായിരുന്നു സൈനബ്. താരത്തോടുള്ള ആദരസൂചകമായി ഐടിഎഫ് ഇവന്റിലെ മത്സരങ്ങള്‍ മാറ്റിവച്ചു'- മുതിര്‍ന്ന പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന്‍ ഉദ്യോഗസ്ഥന്‍
Full Story
  01-02-2024
സ്ത്രീകള്‍ ചെസ്സ് കളിക്കുമ്പോള്‍ കാണികള്‍ ശ്രദ്ധിക്കുന്നത് അവരുടെ സൗന്ദര്യമാണ്"

മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റില്‍ കാണികളില്‍ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യന്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖ്. തന്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവര്‍ ശ്രദ്ധിക്കുന്നത്. ടൂര്‍ണമെന്റില്‍ താന്‍ പുലര്‍ത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ 18 കാരി ആരോപിച്ചു.'കാണികള്‍ എന്റെ ഗെയിം ഒഴികെ ബാക്കിയെല്ലാം ശ്രദ്ധിച്ചു. എന്റെ വസ്ത്രങ്ങള്‍, മുടി, ഉച്ചാരണം, തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവന്‍ കാര്യങ്ങളാണ് അവര്‍ ശ്രദ്ധിച്ചത്. ഇത് കേട്ട് അസ്വസ്ഥത തോന്നി. സ്ത്രീകള്‍ ചെസ്സ് കളിക്കുമ്പോള്‍ അവരുടെ സൗന്ദര്യവും മറ്റും

Full Story
  09-01-2024
ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു
78 വയസായിരുന്നു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായിരുന്നു ബോവര്‍. രണ്ട് തവണ ബാലന്‍ഡിയോര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

1974ലാണ് കളിക്കാരനായി ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ലോകകപ്പ് നേടിയത്. ശേഷം 1990ല്‍ ബോവര്‍ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാന്‍ ജര്‍മന്‍ ഫുട്ബോള്‍ ടീമിന് കഴിഞ്ഞു. ജര്‍മന്‍ ഫുട്‌ബോളിന്റെ ഐക്കണായ ബോവര്‍ ഡെര്‍ കൈസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

2006 ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 2017 ല്‍ ബെക്കന്‍ബോവര്‍ ആരോപണങ്ങളുടെ നിഴലില്‍ വന്നതോടെ ബോവറുടെ പോസ്റ്റ്-പ്ലേയിംഗ് ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു. ഈ കേസില്‍ 2020ല്‍ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു.
Full Story
  22-12-2023
പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്റംഗ് പൂനിയ: ബ്രിജ് ഭൂഷണെ പ്രസിഡന്റാക്കുന്നതിലുള്ള പ്രതിഷേധം
ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (WFI) പ്രസിഡന്റായി തെരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്റംഗ് പൂനിയ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരം തിരിച്ചുനല്‍കുന്നതായി അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യത്തിന്റെ അഭിമാനതാരമായ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു. മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്
Full Story
  21-12-2023
ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിച്ചു; ലൈംഗിക അതിക്രമത്തില്‍ നടപടിയില്ല
ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയിലെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം. തന്റെ ബൂട്ടുകള്‍ അഴിച്ച് വച്ച് നിറകണ്ണുകളുമായാണ് സാക്ഷി മാലിക് വാര്‍ത്താസമ്മേളനത്തിന്റെ വേദി വിട്ടിറങ്ങിയത്.

ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ (WFI) പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി അറിയിച്ചത്.
വാര്‍ത്ത സമ്മേളനത്തിലെ വാക്കുകള്‍: ''ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനു ബിസിനസ് പങ്കാളിയുമാണ് ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനാല്‍ ഞാന്‍ എന്റെ ഗുസ്തി കരിയര്‍ ഉപേക്ഷിക്കുന്നു.''-
Full Story
  04-12-2023
മുണ്ടുടുത്തയാളെ റസ്റ്ററന്റില്‍ കയറ്റിയില്ലെന്ന് പരാതി: ക്രിക്കറ്റ് താരം കോലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റസ്റ്ററന്റ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്റിന് എതിരെ ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

മുണ്ടുടത്തിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.

ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത്
Full Story
  08-11-2023
ഐസിസി ഏകദിന ലോകകപ്പില്‍ ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഏഴിലും വിജയിച്ച് ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ
വെല്ലുവിളി ഉയര്‍ത്തും എന്ന് വിലയിരുത്തിയ ദക്ഷിണാഫ്രിക്കയെയും പിടിച്ചുകെട്ടിയതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ സെമിഫൈനലിന് ഇറങ്ങും.

ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ഐസിസി ഏകദിന റാങ്കിലിങിലും പ്രകടമായി. ബാറ്റിംഗ്, ബൗളിംഗ് എന്നിവയില്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പാണ് കണ്ടത്.

പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഏകദിന റാങ്ങില്‍ ഒന്നാമതെത്തി.സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവര്‍ക്ക് ശേഷം ഏകദിന ബാറ്റര്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ കളിക്കാരനായി ഗില്‍ മാറി.
Full Story
[2][3][4][5][6]
 
-->




 
Close Window