|
|
|
|
പാരിസ് ഒളിമ്പിക്‌സ് മത്സരം: ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച |
പാരിസ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസില്‍ ഫുട്ബോളിലാണ്.
ലോകകപ്പും കോപയും നേടിയ അര്‍ജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ഇറ്റിനിയിലെ ജെഫ്രി--ഗുയിചാര്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് മത്സരം.
യൂറോ ചാമ്പ്യന്‍മാരായ സ്പെയ്നിന് ഉസ്ബെകിസ്ഥാനാണ് എതിരാളി. നിലവിലെ വെള്ളി മെഡല്‍ ജേതാക്കളാണ് സ്പെയ്ന്‍. ആതിഥേയരായ ഫ്രാന്‍സ് ആദ്യകളിയില്‍ അമേരിക്കയുമായി ഏറ്റുമുട്ടും.ഫ്രാന്‍സിലെ ഏഴ് വേദികളിലാണ് പുരുഷ--വനിതാ മത്സരങ്ങള്‍. പുരുഷ വിഭാഗത്തില്‍ 16 ടീമുകളാണ്. അണ്ടര്‍ 23 കളിക്കാരാണ് അണിനിരക്കുക. ഒരു ടീമില്‍ മൂന്നു മുതിര്‍ന്ന കളിക്കാരെ ഉള്‍പ്പെ |
Full Story
|
|
|
|
|
|
|
റിതികാ, റിനിതാ, റിഷിതാ - ക്രിക്കറ്റില്‍ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാര്‍ |
രാജ്യാന്തര ക്രിക്കറ്റില്‍ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാര്‍. ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യു.എ.ഇ. ടീമിലാണ് മലയാളികളായ സഹോദരങ്ങള്‍ കളിക്കാനൊരുങ്ങുന്നത്. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് ഒരു വീട്ടില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നത്.
യു.എ.ഇ.യില്‍ ബിസിനസ് നടത്തുന്ന ബത്തേരി അരുണാലയത്തില്‍ രജിത്തിന്റെയും രഞ്ജിനിയുടെയും മക്കളാണ്. സ്വകാര്യകമ്പനിയില്‍ എച്ച്.ആര്‍. ഉദ്യോഗസ്ഥയാണ് റിതിക. പ്ലസ്ടുവിനുശേഷം കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് റിനിത. പ്ലസ്വണ്‍ വിദ്യാര്‍ഥിനിയാണ് റിഷിത.
ബാഡ്മിന്റണ്‍ അണ്ടര്‍ ഇലവന്‍ ഗേള്‍സില്‍ 2016-ല്‍ കോഴിക്കോട് ജില്ലയ്ക്കായി റിനിതയും റിഷിതയും |
Full Story
|
|
|
|
|
|
|
ഇടിക്കൂട്ടില്‍ ഇനി ഒരു വര്‍ഷം കൂടിയേ ഉള്ളൂ: wwe ചാംപ്യന്‍ ജോണ്‍ സീന 2025ല്‍ വിരമിക്കും |
ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. പ്രൊഫഷണല്‍ റെസ്ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ജോണ്‍ സീന പ്രഖ്യാപിച്ചത്.
2001-ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറിയ ജോണ്‍ സീന 16 വട്ടം ലോക ചാമ്പ്യനായി റെക്കോഡ് നേട്ടം സ്വന്തമാക്കാിയിരുന്നു. 2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു സീന. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്. |
Full Story
|
|
|
|
|
|
|
ക്രിക്കറ്റ് പരിശീലിപ്പിക്കുന്നതിനിടെ പീഡിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയില്‍ നടപടി |
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ പീഡിപ്പിച്ച സംഭവത്തില്‍ കെ.സി.എ യോട് വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം സംഭവം ഉണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസ്. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി.എ യില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചൈന്നാണ് പരാതി. ഇയാള്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റിലാണ്. കുട്ടികളുടെ നഗ്‌ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.
കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെണ്‍കുട്ടി പരാതിയുമായി |
Full Story
|
|
|
|
|
|
|
ടി20 ലോകകപ്പ് നേടിയതിന്റെ ആഘോഷം അടങ്ങുംമുന്‍പ് ഇന്ത്യക്ക് തോല്‍വി |
ടി20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്വെയോടാണ് തോല്‍വിയേറ്റുവാങ്ങിയത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 13 റണ്‍സിനാണ് സിംബാബ്വെയുടെ ജയം.
3 വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ഇന്ത്യയെ തകര്‍ത്തത്. ടെന്‍ഡായ് ചതാരയ്ക്ക് രണ്ട് വിക്കറ്റ് നേടി. ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) പരാജയമായത് ഇന്ത്യക്ക് തിരിച്ചടിയായി.
പരസ്യം ചെയ്യല്‍
അതേസമയം ബൗളിങ്ങില്‍ രവി |
Full Story
|
|
|
|
|
|
|
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നു |
കേരള ബ്ലാസ്റ്റേഴ്സ് ഇതിഹാസത്തിലെ ഇവാന്‍ വുകോമാനോവിച്ചിന്റെ അധ്യായം അവസാനിച്ചു. വിജയവും കഷ്ടപ്പാടുകളും പരാജയങ്ങളും ഒരുപോലെ പതിഞ്ഞ വര്‍ഷങ്ങളിലൂടെ, ക്ലബിന്റെ റെക്കോര്‍ഡ് പുസ്തകങ്ങളാണ് സെര്‍ബിയന്‍ കോച്ച് ഇവാന്‍ തിരുത്തിയെഴുതിയത്. ഏറെനാളുകള്‍ക്കൊടുവിലാണ് ഇവാന്‍ ആ തീരുമാനത്തില്‍ എത്തിയത്.
2021ല്‍ ക്ലബിലേക്കുള്ള ഇവാന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് വഴിത്തിരിവായി. വിജയ ഫോര്‍മുലയ്ക്കായി വിശന്ന ക്ലബിന് ആക്രമണ ഫുട്ബോളിന്റെ ഒരു ബ്രാന്‍ഡ് തന്നെ അദ്ദേഹം വളര്‍ത്തികൊടുത്തു. മലയാളികള്‍ ഏറെ ആഘോഷിച്ച, ക്ലബില്‍ ഏറ്റവും കൂടുതല്‍ അലങ്കരിക്കപ്പെട്ട പരിശീലകനായി അദ്ദേഹം മാറി. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കൈകാര്യം ചെയ്തതിന്റെ റെക്കോര്‍ഡ് (67) അദ്ദേഹം സ്വന്തമാക്കി. കൂടാതെ 44.8% വിജയശതമാനവും നേടി.
ഈ സ്ഥിരതയാണ് |
Full Story
|
|
|
|
|
|
|
മെസ്സിയുടെ നേരേ പോകുന്നവര്‍ വിവരമറിയും: ബോഡി ഗാര്‍ഡായി ചുമതലയേറ്റത് ഫൈറ്റര്‍ യാസിന്‍ ചുകോ |
ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ് വൈറലായിരിക്കുന്നത്.
മെസി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ ജാഗ്രതയോടെ നില്‍ക്കുന്ന യാസിന്റെ ദൃശ്യങ്ങളാണ് വൈറലായത്. മെസി ടീം ബസില്‍ നിന്നിറങ്ങുന്നതു മുതല്‍ യാസിന്‍ ചുക്കോ പിന്നാലെയുണ്ടാകും. മിക്സ്ഡ് മാര്‍ഷ്യല്‍ പോരാളി കൂടിയാണ് യാസിന്‍. |
Full Story
|
|
|
|
|
|
|
പരിക്കേറ്റ് മുഹമ്മദ് ഷമിക്ക് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി: ലണ്ടനില്‍ ചികിത്സയിലായിരുന്നു ഷമി |
പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താന്‍ സമയം എടുക്കുമെന്ന് ഷമി അറിയിച്ചു. ആശുപത്രിയില്‍നിന്നുള്ള സ്വന്തം ചിത്രങ്ങളും ഷമി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം,
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കിന് ഷമി ലണ്ടനില്‍ |
Full Story
|
|
|
|
|