Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂരുമായി ആത്മബന്ധം വ്യക്തമാക്കിയ കെ. സുധാകരന്‍
reporter

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായി കെ. സുധാകരന്‍. താന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

''ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ ഉണ്ടാകും. കണ്ണൂര്‍ എന്റെ ഹൃദയരക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ് എന്റെ മേല്‍വിലാസവുമാണ്,'' എന്ന് സുധാകരന്‍ പോസ്റ്റില്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകരുടെ ത്യാഗഭൂമിയായ കണ്ണൂരില്‍ തലയുയര്‍ത്തി നില്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചതിന് പിന്നാലെ സുധാകരന്‍ കടുത്ത അതൃപ്തിയിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കെ ഇതില്‍ പങ്കാളിയാകാതെ സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങുകയും, പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവന്നതും

 
Other News in this category

 
 




 
Close Window