Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
കായികം
  18-12-2022
അര്‍ജന്റീനയെ തോല്‍പിച്ച് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ഫ്രീ സെക്‌സ്: ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം
ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്‌സ്) നല്‍കുന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്.

നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ ടീമംഗങ്ങള്‍ക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു. മുന്‍പ്, ക്രൊയേഷ്യ ലോകകപ്പ് ഉയര്‍ത്തിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കുമെന്ന് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍
Full Story
  14-12-2022
മെസ്സി പ്രഖ്യാപിച്ചു: ഖത്തറിലേത് അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്ന അവസാന ലോകകപ്പ് മത്സരം'
ഞായറാഴ്ച നടക്കുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി. ''ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കും.''- ക്രൊയേഷ്യക്കെതിരായ സെമിഫൈനല്‍ വിജയത്തിനു ശേഷം ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തോട് മെസ്സി പറഞ്ഞു.

''അടുത്ത ലോകകപ്പിന് ഒരുപാട് വര്‍ഷങ്ങളുണ്ട്. എനിക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്'' - മെസി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 35 വയസുള്ള മെസിയുടെ അവസാന ലോകകപ്പാകും ഖത്തറിലേതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ
Full Story
  04-12-2022
ലോക ഫുട്‌ബോള്‍ രംഗത്തെ രാജാവായിരുന്ന പെലെയെ കീമോ തെറാപ്പി കഴിഞ്ഞ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു
അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. പെലയ്ക്ക് കീമോതെറാപ്പിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


ചൊവ്വാഴ്ചയാണ് 82കാരനായ പെലെയെ അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കീമോതെറാപ്പി ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പെലെയെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വേദന, ശ്വാസതടസ്സം തുടങ്ങിയ
Full Story
  26-11-2022
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ
ഇതിനായി നാമനിര്‍ദേശ പത്രിക നല്‍കും. അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ പറഞ്ഞു.

പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പേര് പിന്‍വലിക്കാം. നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ.

14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര
Full Story
  26-11-2022
അര്‍ജന്റീനയെ തോല്‍പിച്ച സൗദി അറേബ്യയെ നിലംതൊടാതെ തോല്‍പിച്ച് പോളണ്ടിന്റെ ജയം
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സി പോരാട്ടത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോളണ്ട് പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ പിയോറ്റര്‍ സെലിന്‍സ്‌കിയും 82-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും നേടിയ ഗോളുകളാണ് പോളണ്ടിന് വിജയം സമ്മാനിച്ചത്.

വമ്പന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയ ശേഷമാണ് സൗദി പോളണ്ടിനെ നേരിടാനെത്തിയത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സൗദി പിന്നീട് പിന്നോട്ട് പോവുകയായിരുന്നു.

39-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി പോളണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി. സൗദി അറേബ്യയുടെ പക്കല്‍നിന്നു പന്ത് പിടിച്ചെടുത്ത് പിയോറ്റര്‍ സെലിന്‍സ്‌കിക്കു നല്‍കിയത് പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി.
Full Story
  23-11-2022
ഖത്തറിലെ കളിക്കളത്തില്‍ ജര്‍മനിയും മുട്ടുമടക്കി: തോല്‍പ്പിച്ചത് ജപ്പാന്‍
സൗദിയോട് തോറ്റ അര്‍ജന്റീനയുടെ അവസ്ഥയിലായി ജര്‍മനി. ഇത്തിരിക്കുഞ്ഞന്മാരെന്ന പരിഹാസമേറ്റുവാങ്ങിയ ജപ്പാനോടാണ് ജര്‍മനി 2-1 ന് പരാജയമേറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസത്തെ അര്‍ജന്റീന-സൗദി മത്സരത്തിന്റെ തനിയാവര്‍ത്തനം പോലെയായിരുന്നു ഇന്നത്തെ ജര്‍മനി-ജപ്പാന്‍ മത്സരം. സൗദിയുടെ അനുഭവം മുന്നിലുള്ളതു കൊണ്ട് ആദ്യം ലീഡ് നേടിയെങ്കിലും ജര്‍മനി ആരാധകര്‍ക്ക് ഉള്ളിലൊരു ഭയമുണ്ടായിരുന്നു. ഒടുവില്‍ ആ ഭയപ്പെട്ടതു തന്നെ ജപ്പാന്‍ നല്‍കുകയും ചെയ്തു. ഒന്നിന് പകരം രണ്ട് ഗോളുകള്‍ നല്‍കിയാണ് ജപ്പാന്‍ എന്ന കുഞ്ഞന്‍ കരുത്തന്മാരെന്ന് വാഴ്ത്തപ്പെട്ട ജര്‍മനിയെ മലര്‍ത്തിയടിച്ചത്.
Full Story
  23-11-2022
ഫുട്‌ബോളില്‍ ചരിത്രം മാറി സൗദി അറേബ്യയുമായി ഏറ്റുമുട്ടിയ അര്‍ജന്റീനയ്ക്ക് തോല്‍വി
ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മിശിഹയയ്ക്കും അര്‍ജന്റീനയ്ക്കും നിരാശ. ആദ്യ പകുതിയില്‍ അര്‍ജന്റീന ലീഡ് എടുത്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ സൗദിയുടെ വന്‍ തിരിച്ചുവരവാണ് നടന്നത്. അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നല്‍ ഗോളുകള്‍.


നാല്‍പത്തിയെട്ടാം മിനിറ്റില്‍ സലേ അല്‍ ഷേഹ്?രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലേം അല്‍ദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകള്‍ നേടിയത്. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍.

മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. ആദ്യപകുതിയില്‍ മൂന്നുതവണ സൗദിയുടെ വലയില്‍ അര്‍ജന്റീന ബോളെത്തിച്ചെങ്കിലും മൂന്നും ഓഫ് സൈഡ്
Full Story
  10-11-2022
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ച സാനിയ മിര്‍സ വിവാഹബന്ധം വേര്‍പെടുത്തിയതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും സുഹൃത്തിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇത് സംബന്ധിച്ച് സാനിയയോ ഷൊഐബ് മാലിക്കോ പ്രതികരിച്ചിട്ടില്ല.

ഏറെക്കാലമായി സാനിയയും ഷൊഐബും ഒരുമിച്ചല്ല കഴിയുന്നത്. സാനിയ ദുബായിലും ഷൊഐബ് പാകിസ്താനിലുമാണ് നിലവില്‍ ഉള്ളത്. മകന്‍ ഇഹ്‌സാന്‍ ഇരുവരുടെയും അടുത്ത് മാറി മാറി കഴിയുന്നു. കഴിഞ്ഞ ദിവസം സാനിയ മിര്‍സ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ഇരുവരും തമ്മില്‍ വിവാഹമോചിതരായെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുകയും ചെയ്തു.
Full Story
[4][5][6][7][8]
 
-->




 
Close Window