Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
കായികം
  23-02-2023
ടെന്നിസിനോടു വിടപറഞ്ഞ് സാനിയ മിര്‍സ: മത്സരക്കളത്തിലും ഗ്ലാമറിലും മാറ്റുരച്ച താരം കളിയില്‍ നിന്നു വിരമിച്ചു
ക്രിക്കറ്റിന് ഏറെ സ്വാധീനമുള്ള ഇന്ത്യന്‍ കായിക ലോകത്ത് ടെന്നീസ് റാക്കറ്റുമായി എത്തിയാണ് സാനിയ മിര്‍സ എന്ന ഹൈദരാബാദുകാരി ചരിത്രം എഴുതിയത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ. 1999-ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് സാനിയ അന്തര്‍ദേശീയ ടെന്നീസില്‍ എത്തുന്നത്. ഇന്ത്യയില്‍ ടെന്നീസിന് പുതുയുഗം കുറിച്ച സാനിയ മിര്‍സ ഇതാ കരിയറില്‍ നിന്നും വിടവാങ്ങി. ഡബ്ല്യൂടിഎ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തോടെയാണ് സാനിയ ടെന്നീസില്‍ നിന്നും വിടപറഞ്ഞത്.

അവസാന മത്സരത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസത്തിന് പുറത്താകേണ്ടി വന്നു. വനിതാ
Full Story
  23-01-2023
ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി.
സുനില്‍ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകള്‍. സ്വകാര്യ ചടങ്ങില്‍ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര സല്‍കാര വിരുന്നും ഒരുക്കും. ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റണ്‍ബീര്‍-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.

ഹല്‍ദി, മെഹന്ദി, സംഗീത് ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും. ഇന്നലെയായിരുന്നു ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍.
Full Story
  10-01-2023
സെഞ്ചുറികളില്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പം എത്തി വിരാട് കോഹ്ലി
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി അടിച്ചതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. 87 പന്തില്‍ നിന്നാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 47 പന്തുകളില്‍ അമ്പതു തികച്ച താരം 33 പന്തുകളില്‍ സെഞ്ചറിയിലേക്കെത്തി. വിരാട് കോഹ്ലിയുടെ 73-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് ഗുവാഹാട്ടിയില്‍ പിറന്നത്

ലങ്കയ്ക്കെതിരേ കോഹ്ലിയുടെ ഒമ്പതാം സെഞ്ചുറിയായിരുന്നു അത്. ഏട്ട് സെഞ്ചുറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി പഴങ്കഥയാക്കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിനസെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്ലിക്കായി.

ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സച്ചിനൊപ്പം പങ്കിടുകയാണ്
Full Story
  03-01-2023
ലോകകപ്പ് കളിച്ചു നേടിയ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ 19 ലക്ഷം രൂപയുടെ നായയെ വാങ്ങി അര്‍ജന്റീനിയന്‍ താരം
ലോകകപ്പ് മെഡലുകള്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ച വീടിന് കാവലിരിക്കാന്‍ 20,000 യൂറോയുടെ നായയെ വാങ്ങി അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. പ്രത്യേക പരിശീലനം ലഭിച്ച നായയെയാണ് താരം സ്വന്തമാക്കിയത്. യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന നായയെ ഏകദേശം 19 ലക്ഷം രൂപ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്. ഡെയിലി മെയിലും മാര്‍സയുമടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്, മുന്‍ ചെല്‍സി താരം ആഷ്ലി കോള്‍ തുടങ്ങിവര്‍ക്കെല്ലാം ഈ നായയുണ്ട്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയത് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. ലോകകപ്പിലെ മികച്ച
Full Story
  21-12-2022
അടുത്ത ലോകകപ്പില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ടീം ഉണ്ടാകുമെന്നു സൂചന നല്‍കി ഫിഫ പ്രസിഡന്റ്
അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. യുഎസ്-മെക്സിക്കോ-കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഇന്‍ഫന്റീനോയുടെ ഇന്ത്യയുടെ ലോകകപ്പ് പ്രവേശനത്തെ കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചത്.
ലോകകപ്പ് സംഘാടനത്തില്‍ മികവ് പുലര്‍ത്തിയ ഖത്തറിനും ഫിഫ പ്രസിഡന്റ് നന്ദി പറഞ്ഞു. 'ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍
Full Story
  19-12-2022
''ഞങ്ങള്‍ തിരിച്ചുവരും'' - ഫ്രാന്‍സിനു വേണ്ടി കളിച്ച എംബാപ്പെ
2022 ഖത്തര്‍ ലോകകപ്പ് നേടിയത് അര്‍ജന്റീനയും മെസിയുമായിരിക്കും. പക്ഷേ, ഫുട്‌ബോള്‍ ലോകത്ത് കൂടുതല്‍ ശ്രദ്ധ നേടിയത് കിലിയന്‍ എംബാപ്പേ എന്ന അത്ഭുത മനുഷ്യനാണ്. മെസിയെ പിന്തള്ളി ഗോള്‍ഡന്‍ ബൂട്ട് നേടിയ 23 കാരന്‍. ഈ ലോകകപ്പില്‍ മാത്രം എട്ട് ഗോളുകളാണ് എംബാപ്പെ നേടിയത്.

ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ആവുന്നതെല്ലാം എംബാപ്പെ ചെയ്തു. പക്ഷേ, ലോകകപ്പില്‍ രണ്ടാമതും മുത്തമിടാനുള്ള യോഗം ഫ്രാന്‍സിനുണ്ടായിരുന്നില്ല. 23 വയസ്സിനുള്ളില്‍ ലോക ഫുട്‌ബോളില്‍ എംബാപ്പെ കാണിച്ച അത്ഭുതങ്ങള്‍ വരാനിരിക്കുന്ന കാലത്തിന്റെ മുന്നറിയിപ്പാണ്. ഇനിയുള്ള കാലം ഈ മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആകില്ല.

ഫൈനലില്‍ പരാജയപ്പെട്ടതിനു ശേഷം എംബാപ്പേയുടെ പ്രതികരണവും അതു തന്നെയായിരുന്നു. ലോകകപ്പിന്
Full Story
  18-12-2022
ഫുട്‌ബോള്‍ ലോകകപ്പ് 2022: ഖത്തറില്‍ പോരാടി കിരീടം നേടിയത് - അര്‍ജന്റീന
ഫുട്‌ബോള്‍ ലോകകപ്പ് അര്‍ജന്റീനയ്ക്ക്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കളം നിറഞ്ഞത് അര്‍ജന്റീന. മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഫ്രഞ്ച് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയന്‍ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോള്‍. കോളോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി എംബാപ്പെ വലയില്‍ നിക്ഷേപിച്ചു. അര്‍ജന്റീനയുടെ ഞെട്ടല്‍ മാറും മുമ്പ് അടുത്ത ഗോളും പിറന്നു.

കലാശ പോരിന്റെ മുഴുവന്‍ ചൂടും ആവേശവും നിറഞ്ഞ
Full Story
  18-12-2022
ലോകകപ്പ് ഫുട്ബോളിന് സമാനമായ ഒരു ഉത്സവം ഇന്ത്യയില്‍ ആഘോഷിക്കുന്ന ദിവസം വിദൂരമല്ല - പ്രധാനമന്ത്രി
ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോളിന് സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും അവിടെ ത്രിവര്‍ണ്ണ പതാക പാറിപ്പറക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'നമ്മള്‍ ഇന്നത്തെ ഖത്തറിലെ കളിയും കളിക്കളത്തിലെ വിദേശ ടീമുകളേയും നോക്കികാണുന്നുണ്ടാകാം. എന്നാല്‍ ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍, ഇന്ത്യയില്‍ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവര്‍ണ പതാകയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും' മോദി പറഞ്ഞു.
Full Story
[3][4][5][6][7]
 
-->




 
Close Window