Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലും വെയില്‍സിലും തടവുകാരെ ജയിലിലേക്ക് തിരിച്ചയക്കുന്നത് 28 ശതമാനം കൂടി
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും വ്യവസ്ഥകളോടെ മോചിപ്പിച്ച തടവുകാരെ ജയിലിലേക്ക് തിരിച്ചയച്ച സംഭവങ്ങള്‍ ഒരു വര്‍ഷത്തിനിടെ 40,259ല്‍ നിന്ന് 51,419 ആയി ഉയര്‍ന്നു. 2026 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ കണക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനമാണ് വര്‍ധന. ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാകുംമുമ്പ് നിരവധി തടവുകാരെ സര്‍ക്കാര്‍ വ്യവസ്ഥകളോടെ മോചിപ്പിച്ചിരുന്നു. മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തുക, നിശ്ചയിച്ച കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുക എന്നിവ മോചനവ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

2026 ജനുവരി മുതല്‍ മാര്‍ച്ച് വരെ 9,683 തിരിച്ചയക്കലുകള്‍ക്ക് കാരണമായി രേഖപ്പെടുത്തിയത് മോചനവ്യവസ്ഥകള്‍ പാലിക്കാത്തതാണ്. ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്താത്തത് 5,025 കേസുകളില്‍ കാരണമായി. പുതിയ കുറ്റകൃത്യങ്ങളില്‍ പ്രതികളായതിനെത്തുടര്‍ന്ന് 2,891 പേരെ തിരിച്ചയച്ചു. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വിഭാഗത്തില്‍ 23 ശതമാനമാണ് വര്‍ധന. നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്ക് ഹാജരാകാതിരിക്കുക പോലുള്ള വ്യവസ്ഥാലംഘനങ്ങളാണ് മിക്ക തിരിച്ചയക്കലുകള്‍ക്കും കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റിലെ കാസിയ റൗലന്‍ഡ് ചൂണ്ടിക്കാട്ടി. പുതിയ കുറ്റകൃത്യമോ പൊതുജനങ്ങള്‍ക്ക് ഗുരുതര ഭീഷണിയോ കാരണമാകുന്നത് കുറച്ച് കേസുകളില്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു

 
Other News in this category

 
 




 
Close Window