Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബാംഗ്ലൂരില്‍ ജോലിക്കു പോയ 22 വയസ്സുകാരനെ കമ്പനിയുടെ ഉടമ കൊലപ്പെടുത്തി: മുതലാളിയുടെ മകളുമായി അടുപ്പത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ബാംഗ്ലൂരില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ (22) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
ബെംഗളൂരു യെലഹങ്കള്ളിയില്‍ നിന്നാണ് വാര്‍ത്ത പുറത്തുവരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേ?ഗപ്പുറം സ്വദേശിയായ കിരണ്‍ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരണ്‍. ആനന്ദിന്റെ മകളായ 19കാരിയുമായി കിരണ്‍ അടുപ്പത്തിലായിരുന്നു. തുടര്‍ച്ചയായ അവധി വന്നതോടെ മൈസൂരില്‍ പഠിക്കുന്ന ഈ കുട്ടി തിരിച്ചുവന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരണ്‍ വീട്ടിലെത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window