Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരുക്ക്
reporter

തൃശൂര്‍: തൃശൂര്‍ കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. ടോറസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് മണ്ണ് കയറ്റിവന്ന ടോറസുമായി കൂട്ടിയിടിച്ചത്. അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നു. ബസില്‍ 13 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പറഞ്ഞു. മുമ്പിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് ബസും ബ്രേക്ക് ചവിട്ടിയപ്പോള്‍ തെന്നി ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window