Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
കായികം
  Add your Comment comment
ഒളിംപിക്‌സ് 2024: പാരീസില്‍ നാലു മണിക്കൂര്‍ നീണ്ട ഉദ്ഘാടന പരിപാടികള്‍: ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന
Text By: Team ukmalayalampathram
പാരിസ് ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വര്‍ണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളി. കസാക്കിസ്ഥാന്‍ വെങ്കലവും നേടി. ജര്‍മ്മനിയെ മറികടന്നു ഖസാക്കിസ്ഥാന്‍ താരങ്ങള്‍ ആയ അലക്സാന്ദ്രയും സത്പയെവ് ഇസ്ലാമും വെങ്കല മെഡലും സ്വന്തമാക്കിയത്.

അതിഗംഭീര കാഴ്ച്ചകളൊരുക്കിയായിരുന്നു ഉദ്ഘാടനം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച പരിപാടികള്‍ നാല് മണിക്കൂര്‍ നീണ്ടു. ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും സ്പ്രിന്റര്‍ മേരി-ജോസ് പെരെക്കും പാരീസിന്റെ വാനില്‍ ഉയര്‍ന്ന ബലൂണിന്റെ ആകൃതിയിലുള്ള സംവിധാനത്തില്‍ ഘടിപ്പിച്ച കുട്ടകത്തിലേക്ക് ദീപം പകര്‍ത്തിയതോടെയാണ് ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന പരിപാടി അവസാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടക്കം നൂറിലേറെ പ്രമുഖര്‍ അണിനിരന്ന വേദിയില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ആണ് ലോക കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
 
Other News in this category

 
 




 
Close Window