രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആരാകുമെന്ന് വലിയ ചര്‍ച്ച നടക്കുകയാണ്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. രത്തന്‍ ടാറ്റായുടെ അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റയുടെയും ആലൂ മിസ്ത്രിയുടെയും മൂന്ന് മക്കളാണിവര്‍. മൂന്നുപേരും വിജയവഴി വെട്ടിയവരാണ്. അന്തരിച്ച മുന്‍ ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ സഹോദരിയാണ് ആലൂ മിസ്ത്രി. ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളായ സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിമാരായി മൂവരെയും നിയമിക്കാന്‍ രത്തന്‍ ടാറ്റ നേരത്തെ അംഗീകാരം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. |