Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സൈനിക വാഹനത്തിന് മുകളില്‍ കല്ല് വീണു മലയാളി സൈനികന് ദാരുണാന്ത്യം
reporter

കോഴിക്കോട്: ഹിമാചല്‍പ്രദേശില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദര്‍ശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടില്‍ എത്തിക്കും. കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ സൈനികനായ ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരില്‍ എത്തിക്കുമെന്നാണു കരസേനയില്‍ നിന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ആറ് മാസം മുന്‍പ് വിവാഹിതനായ ആദര്‍ശ് മൂന്ന് മാസം മുന്‍പാണ് ഹിമാചല്‍പ്രദേശിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങള്‍: അക്ഷയ്, അനന്തു.

 
Other News in this category

 
 




 
Close Window