Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീണ്ടും കഞ്ചാവ് പൊതികള്‍ കണ്ടെത്തി
reporter

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വീണ്ടും കഞ്ചാവ് കണ്ടെത്തി. തിരൂര്‍ എക്‌സൈസ് റെയ്ഞ്ചും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയില്‍ 13.8 കിലോ കഞ്ചാവാണ് പിടിച്ചത്. എന്നാല്‍ കഞ്ചാവ് ആരാണ് എത്തിച്ചതെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുന്നു. കഴിഞ്ഞ ആഴ്ചയും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കഞ്ചാവ് പിടിച്ചിരുന്നു. ആറ് പൊതികളിലുമായി സൂക്ഷിച്ച 12.49 കിലോഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചത്. ആ കേസിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

 
Other News in this category

 
 




 
Close Window