Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
അശ്ലീല വിഡിയോ വിവാദത്തില്‍ ഖേദം രേഖപ്പെടുത്തി ആര്‍എംപി നേതാവ്
reporter

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ ഉയര്‍ന്ന അശ്ലീല വീഡിയോ വിവാദത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍. സംഭവം വിവാദമായതിനു പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. യുഡിഎഫും ആര്‍എംപിയും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഷാഫി പറമ്പില്‍ തുടങ്ങിയവരും വേദിയില്‍ ഇരിക്കെയാണ് ഹരിഹരന്റെ വിവാദം പരാമര്‍ശം. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത് എന്നു ചോദിച്ചു ഒരു പ്രമുഖ നടിയുടെ പേര് പറഞ്ഞായിരുന്നു പിന്നീടുള്ള താരതമ്യം. മറ്റാരുടേയെങ്കിലും ഉണ്ടാക്കിയാല്‍ മനസിലാക്കാമെന്നായിരുന്നു നടിയുടെ പേര് പറഞ്ഞുള്ള പരാമര്‍ശം.

 
Other News in this category

 
 




 
Close Window